2012-07-02 16:11:13

വത്തിക്കാന്‍ വെബ് പോര്‍ട്ടല്‍ പോര്‍ച്ചുഗീസ് ഭാഷയിലും


02 ജൂലൈ 2012, വത്തിക്കാന്‍
വത്തിക്കാന്‍ വെബ് പോര്‍ട്ടല്‍ www.news.va ഇനി മുതല്‍ പോര്‍ച്ചുഗീസ് ഭാഷയിലും. 2011 ജൂണ്‍ മാസം 28ാം തിയതി മാര്‍പാപ്പ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത വെബ് പോര്‍ട്ടലിന്‍റെ പ്രഥമവാര്‍ഷികത്തോട് അനുബന്ധിച്ചാണ് പോര്‍ച്ചുഗീസ് ഭാഷ കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, ഇറ്റാലിയന്‍ എന്നീ നാലുഭാഷകളിലാണ് ഇതുവരെ ഈ പോര്‍ട്ടലില്‍ വാര്‍ത്തകള്‍ നല്‍കിയിരുന്നത്. വത്തിക്കാന്‍റെ ഓണ്‍ലൈന്‍ വാര്‍ത്താ സ്രോതസ്സ് പ്രതിദിനം സന്ദര്‍ശിക്കുന്നവരുടെ എണ്ണം 10000 നും 15000 നും ഇടയിലാണെന്ന് സാമൂഹ്യ സമ്പര്‍ക്ക മാധ്യമങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ അധ്യക്ഷന്‍ കര്‍ദിനാള്‍ ക്ലൗദിയോ ചേല്ലി വത്തിക്കാന്‍ റേഡിയോയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. വത്തിക്കാനിലേയും ലോകമെമ്പാടും വ്യാപിച്ചിരിക്കുന്ന കത്തോലിക്കാസഭയുടേയും വാര്‍ത്തകള്‍ അറിയാന്‍ കത്തോലിക്കര്‍ മാത്രമല്ല അകത്തോലിക്കരും താല്‍പര്യം പ്രകടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.








All the contents on this site are copyrighted ©.