2012-07-02 16:10:32

ബിഷപ്പ് മുള്ളര്‍ വിശ്വാസ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ അധ്യക്ഷന്‍


02 ജൂലൈ 2012, വത്തിക്കാന്‍
ബിഷപ്പ് ജെറാര്‍ഡ് ലുഡ്വിങ്ങ് മുള്ളറെ വിശ്വാസ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷനായി ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ നിയമിച്ചു. ഇപ്പോള്‍ റെജന്‍സ്ബര്‍ഗ് രൂപതാധ്യക്ഷനായി ശുശ്രൂഷ ചെയ്യുന്ന അദ്ദേഹത്തിന് മെത്രാപ്പോലിത്താ സ്ഥാനവും പാപ്പ നല്‍കി. 2005 മെയ് മാസം മുതല്‍ വിശ്വാസ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ അധ്യക്ഷനായി കര്‍ദിനാള്‍ വില്ലൃം ജോസഫ് ലെവാദ പ്രായപരിധിയെത്തി വിരമിച്ചതിനെ തുടര്‍ന്നാണ് മാര്‍പാപ്പ പുതിയ നിയമനം നടത്തിയത്.വിശ്വാസ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ ഭാഗമായ ‘എക്ലെസിയാ ദെയി’ പൊന്തിഫിക്കല്‍ കമ്മീഷന്‍റേയും, അന്താരാഷ്ട്ര ദൈവശാസ്ത്ര കമ്മീഷന്റെയും പൊന്തിഫിക്കല്‍ ബൈബിള്‍ കമ്മീഷന്‍റേയും അധ്യക്ഷനായും ബിഷപ്പ് മുള്ളര്‍ സേവനമനുഷ്ഠിക്കും.










All the contents on this site are copyrighted ©.