2012-06-30 14:58:48

മാര്‍പാപ്പയുട‍െ ലൊരെത്തൊ സന്ദര്‍ശനം ഒക്ടോബര്‍ 4ന്


30 ജൂണ്‍ 2012, വത്തിക്കാന്‍
ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ഒക്ടോബര്‍ നാലാം തിയതി ഇറ്റലിയിലെ സുപ്രസിദ്ധമായ ലൊരെത്തൊ തീര്‍ത്ഥാടന കേന്ദ്രം സന്ദര്‍ശിക്കും. ലൊരെത്തോ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തിന്‍റെ ചുമതലയുള്ള പൊന്തിഫിക്കല്‍ പ്രതിനിധി ആര്‍ച്ചുബിഷപ്പ് ജൊവാന്നി തൊനൂച്ചി, ജൂണ്‍ 29ാം തിയതി തീര്‍ത്ഥാടന കേന്ദ്രത്തിലെ സായാഹ്ന പ്രാര്‍ത്ഥനാമധ്യേയാണ് പേപ്പല്‍ സന്ദര്‍ശനത്തെക്കുറിച്ചു വെളിപ്പെടുത്തിയത്. വത്തിക്കാന്‍ വക്താവ് ഫാ.ഫെദറിക്കോ ലൊംബാര്‍ദി വാര്‍ത്ത സ്ഥിരീകരിച്ചു.
ഒക്ടോബര്‍ മാസത്തില്‍ ആരംഭിക്കുന്ന മെത്രാന്‍മാരുടെ സിനഡിന്‍റെ 13ാം പൊതുസമ്മേളനവും വിശ്വാസവത്സരവും മാര്‍പാപ്പ തദവസരത്തില്‍ പരിശുദ്ധ മറിയത്തിനു സമര്‍പ്പിക്കുമെന്ന് ആര്‍ച്ചുബിഷപ്പ് തൊനൂച്ചി അറിയിച്ചു. രണ്ടാം വത്തിക്കാന്‍ സൂന്നഹദോസിനു തുടക്കംകുറിയ്ക്കുന്നതിനു മുന്‍പ് വാഴ്ത്തപ്പെട്ട ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പ അസ്സീസിയിലേക്കും ലൊരെത്തോയിലേക്കും നടത്തിയ തീര്‍ത്ഥാടനത്തിന്‍റെ അന്‍പതാം വാര്‍ഷിക വേളയിലാണ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ സന്ദര്‍ശനം.








All the contents on this site are copyrighted ©.