2012-06-30 14:58:34

മാര്‍പാപ്പ മെത്രാപ്പോലീത്താമാരുടെ കുടുംബാംഗങ്ങളോടു കൂടിക്കാഴ്ച്ച നടത്തി


30 ജൂണ്‍ 2012, വത്തിക്കാന്‍
ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നു മെത്രാപ്പോലിത്താമാര്‍ റോമിലെത്തി മാര്‍പാപ്പയില്‍ നിന്നു പാലിയം സ്വീകരിച്ചത് സാര്‍വ്വത്രിക സഭയുടെ ഐക്യത്തിന്‍റെ ദൃശ്യമായ അടയാളമാണെന്ന് ബെനഡിക്ട് പതിനാറാന്‍ മാര്‍പാപ്പ. ജൂണ്‍ 29ാം തിയതി പാലിയം ഉത്തരീയം സ്വീകരിച്ച മെത്രാപ്പോലിത്താമാരോടും കുടുംബാഗങ്ങളോടും കൂടിക്കാഴ്ച്ച നടത്തുകയായിരുന്നു മാര്‍പാപ്പ. 30ാം തിയതി ശനിയാഴ്ച രാവിലെ വത്തിക്കാനിലെ പോള്‍ ആറാമന്‍ ശാലയിലാണ് കൂടിക്കാഴ്ച്ച നടന്നത്.
ഇറ്റാലിയന്‍, ഫ്രഞ്ച്, ഇംഗ്ലീഷ്, ജര്‍മന്‍, സ്പാനിഷ്, പോര്‍ച്ചുഗീസ്, പോളിഷ് എന്നീ ഏഴുഭാഷകളില്‍ സംസാരിച്ച മാര്‍പാപ്പ മെത്രാപ്പോലീത്താമാര്‍ പാലിയം സ്വീകരിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ കുടുംബാംഗങ്ങളോടും, ബന്ധുമിത്രാദികളോടും സുഹൃത്തുക്കളോടും കൃതജ്ഞത രേഖപ്പെടുത്തി. റോമില്‍ തങ്ങള്‍ അനുഭവിച്ച ആഴമാര്‍ന്ന ആത്മീയതയുടേയും ഐക്യത്തിന്‍റേയും അരൂപി പ്രാദേശിക സഭാസമൂഹങ്ങള്‍ക്കു പകര്‍ന്നു നല്‍കാന്‍ മാര്‍പാപ്പ മെത്രാപ്പോലിത്താമാര്‍ക്കു പ്രോത്സാഹനം പകര്‍ന്നു.








All the contents on this site are copyrighted ©.