2012-06-28 18:08:25

മൂല്യാധിഷ്ഠിത
റോം ചലച്ചിത്ര മേള


28 ജൂണ്‍ 2012, റോം
നവസുവിശേഷവത്ക്കരണ സന്ദേശവുമായി അന്തര്‍ദേശീയ കത്തോലിക്കാ ഫിലിം ഫെസ്റ്റിവലിന് റോമില്‍ തിരശ്ശീല ഉയരും. ജൂലൈ 2-മുതല്‍ 5-വരെ തിയതികളിലാണ് വത്തിക്കാന്‍റെ സാംസ്കാരിക വിഭാഗം സംഘടിപ്പിക്കുന്ന സിനിമാ മാമാങ്കം ഇറ്റലിയുടെ തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്.
പ്രശസ്ത ഇറ്റാലിയന്‍ ചലച്ചിത്ര സംവിധായകന്‍ ലിയാനാ മരബീനി രൂപകല്പനചെയ്ത് സംവിധാനം ചെയ്തിരിക്കുന്ന സിനിമോത്സവത്തിന് മൂല്യാധിഷ്ഠിതമായ ചലച്ചിത്രം, ഡോക്യുമെന്‍ററി, ഡോക്യൂ-ഡ്രാമാ,
ടിവി പരമ്പര, ഹ്രസ്വചലച്ചിത്രങ്ങള്‍ എന്നീ വിഭാഗങ്ങളില്‍ മത്സരം നടക്കും.
നല്ല ചിത്രവും ഡോക്യുമെന്‍ററിയും, ഡോക്യൂ-ഡ്രാമയും, പരമ്പരയും തിരഞ്ഞെടുക്കുന്നതു കൂടാതെ.. നല്ല നടന്‍, നടി, സംവിധായകന്‍ എന്നിവര്‍ക്കും മേളയുടെ ഉപഹാരമായ ‘സ്വര്‍ണ്ണമത്സ്യ ശില്പം’ സമ്മാനിക്കുമെന്ന്, സാംസ്ക്കാരിക കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസ്താവന വെളിപ്പെടുത്തി.

ഇറ്റാലിയന്‍ നടന്‍ റെമോ ജോര്‍ണ്ണോ, ഫ്രഞ്ച് സംവിധായകന്‍
റോബെര്‍ട്ട് ഹൊസ്സെയിന്‍, നടന്‍ ആന്‍റി ഗാര്‍ഷിയ,
വത്തിക്കാന്‍റെ സാംസ്കാരിക വിഭാഗത്തിന്‍റെ മേധാവി കര്‍ദ്ദിനാള്‍
ജ്യാന്‍ ഫ്രാങ്കോ റവാത്സി എന്നിവരാണ് സിനിമോത്സവത്തിന്‍റെ നാലംഗ ജൂറി അംഗങ്ങള്‍.

2012 -13-ലെ വിശ്വാസവത്സരത്തില്‍ ഈ അന്തര്‍ദേശിയ കത്തോലിക്കാ സിനിമാ മാമാങ്കം... പാരീസ്, ബ്രസ്സെല്‍സ്, ബാര്‍സിലോണാ, ഓക്സഫോര്‍ഡ്, ബുഡാപെസ്റ്റ്, വിയെന്നാ, ലോസ് ആഞ്ചെലസ്, തൊറേന്തോ,
റിയോ ദി ജന്നായിയോ നഗരങ്ങളില്‍ ആവര്‍ത്തിക്കുമെന്നും വത്തിക്കാന്‍റെ പ്രസ്താവന വ്യക്തമാക്കി.








All the contents on this site are copyrighted ©.