2012-06-28 19:03:31

പാലീയം സ്വീകരിക്കാന്‍
ഭാരതത്തില്‍നിന്നും
രണ്ടു മെത്രാപ്പോലീത്തമാര്‍


28 ജൂണ്‍ 2012, റോം
ബനഡിക്ട് 16-ാമന്‍ പാപ്പയില്‍നിന്നും ഭാരതത്തില്‍നിന്നും രണ്ടു മെത്രാപ്പോലീത്താമാര്‍ പാലിയം സ്ഥാനിക ഉത്തരീയം സ്വീകരിക്കും.
വടക്കെ ഇന്ത്യയിലെ ഗൗഹാത്തി അതിരൂപതാദ്ധ്യക്ഷന്‍,
ആര്‍ച്ചുബിഷപ്പ് ജോണ്‍ മൂലച്ചിറ, കല്‍ക്കട്ടാ അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് തോമസ് ഡിസൂസ്സ എന്നാവരാണ് ജൂണ്‍ 29-ാം തിയതി വെള്ളിയാഴ്ച വത്തിക്കാനില്‍ ആഘോഷിക്കുന്ന വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ മഹോത്സവത്തില്‍ പാപ്പായില്‍നിന്നു പാലിയം സ്വീകരിക്കുന്നത്.
ബാംഗ്ളാദേശിലെ ഡാക്കാ അതിരൂപതാദ്ധ്യക്ഷന്‍, ആര്‍ച്ചുബിഷപ്പ് പാട്രിക്ക് ഡി റൊസേരിയോ, പാക്കിസ്ഥാനിലെ കറാച്ചി അതിരൂപതാദ്ധ്യക്ഷന്‍, ആര്‍ച്ചുബിഷപ്പ് ജോസഫ് കൂട്സ് എന്നിവരും പാലിയം സ്വീകരിക്കുന്നവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു.
2012-ല്‍ മെത്രാപ്പോലീത്താ സ്ഥാനത്തേയ്ക്ക് അവരോധിക്കപ്പെട്ട ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നുമുള്ള 44 പേരാണ് പാപ്പായില്‍നിന്നും ശ്ലീഹന്മാരുടെ തിരുനാളില്‍ പാലിയം സ്ഥാനിക ഉത്തരീയം സ്വീകരിക്കുവാന്‍ പോകുന്നത്.










All the contents on this site are copyrighted ©.