2012-06-28 19:07:29

പാലിയത്തിന്‍റെ
ഇടയദൗത്യം


28 ജൂണ്‍ 2012, റോം
വെളുത്ത ചെമ്മരിയാടിന്‍റെ രോമം ഉപയോഗിച്ച് കൈകൊണ്ടു നിര്‍മ്മിക്കുന്നതും കഴുത്തില്‍ അണിയുന്നതുമായ ഉത്തരീയ രൂപത്തിലുള്ള തിരുവസ്ത്രമാണ് പാലിയം. പ്രതീകാത്മകമായി അതിന്മേല്‍ ‍തുന്നിച്ചേര്‍ത്തിരിക്കുന്ന ചുവപ്പു നിറത്തിലുള്ള 5 ചെറിയ കുരിശുകളും, മൂന്ന് ആണികളും ക്രിസ്തുവിന്‍റെ പഞ്ചക്ഷതങ്ങളെയും അവിടുത്തെ കുരിശു മരണത്തെയും അനുസ്മരിപ്പിക്കുന്നു. ആടുകള്‍ക്കുവേണ്ടി ജീവന്‍ സമര്‍പ്പിച്ച നല്ലിടയനായ ക്രിസ്തുവിന്‍റെ മാതൃകയും ഉത്തരവാദിത്വവും മെത്രാപ്പോലീത്തമാരെ പാപ്പ ഭരമേല്പിക്കുന്നതിന്‍റെ പ്രതീകമാണ് പാലിയം ഉത്തരീയ ധാരണം. ഇത് കൗദാശികമായ കര്‍മ്മമല്ലാത്തതിനാല്‍, മുന്‍കാലങ്ങളില്‍ ദിവ്യബലിമദ്ധ്യേ നടത്തിയിരുന്ന ചടങ്ങ്, ഇത്തവണ ആദ്യമായി ദിവ്യബലിയ്ക്ക് ആമുഖമായി നടത്തപ്പെടുമെന്നും വത്തിക്കാന്‍റെ ആരാധനക്രമങ്ങളുടെ ഉത്തരവാദിത്വം വഹിക്കുന്ന മോണ്‍സീഞ്ഞോര്‍ ഗ്വീദോ മരീനി അറിയിച്ചു..

പാലിയങ്ങള്‍ ആശിര്‍വ്വദിച്ച് പുതിയ മെത്രാപ്പോലീത്താമാരെ അണിയിച്ച ശേഷമായിരിക്കും പാപ്പ ദിവ്യബലി ആരംഭിക്കുക.

ഗ്രീക്ക് ലത്തീന്‍ ഭാഷകളില്‍ മാത്രം കാണുന്ന Pallium എന്ന വാക്കിന്
ചെറിയ തിരുവസ്ത്രം അല്ലെങ്കില്‍ ഉത്തരീയം എന്നാണ് അര്‍ത്ഥം.
പാലിയം ഉപയോഗിക്കുന്ന പാരമ്പര്യം 4-ാം നൂറ്റാണ്ടു മുതല്‍ സഭയില്‍ ഉള്ളതായി ചരിത്ര രേഖകളില്‍നിന്നും മനസ്സിലാക്കം.
റോമാ സാമ്രാജ്യത്തിന്‍റെ അധികാരം ചിഹ്നങ്ങളില്‍നിന്നും കൈമാറപ്പെട്ടിട്ടുള്ളതായിരിക്കാം, ഇതെന്നാണ്, പ്രഗത്ഭരുടെ നഗമനം.









All the contents on this site are copyrighted ©.