2012-06-26 16:48:46

ഗ്രേയ്ക് ബര്‍ക്ക് വത്തിക്കാന്‍റെ മാധ്യമ ഉപദേഷ്ടാവ്


26 ജൂണ്‍ 2012, വത്തിക്കാന്‍
വത്തിക്കാനിലെ മുതിര്‍ന്ന മാധ്യമ ഉപദേഷ്ടാവായി അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ ഗ്രേയ്ക് ബര്‍ക്ക് സേവനമനുഷ്ഠിക്കും. വത്തിക്കാന്‍ സെക്രട്ടറിയേറ്റും വാര്‍ത്താകാര്യാലയവും വത്തിക്കാന്‍റെ ഇതര വാര്‍ത്ത സ്രോതസ്സുകളും ഉള്‍പ്പെടുന്ന വാര്‍ത്താവിനിമയ ശൃംഖല കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ഗ്രേയ്ക് ബര്‍ക്കിനു സാധിക്കുമ‍െന്ന് വത്തിക്കാന്‍ വക്താവ് ഫാ.ഫെദറിക്കോ ലൊംബാര്‍ദി പ്രത്യാശ പ്രകടിപ്പിച്ചു. അമേരിക്കന്‍ വാര്‍ത്താ ഏജന്‍സിയായ ഫോക്സ് ന്യൂസിനുവേണ്ടി വേണ്ടി റോമില്‍ പ്രവര്‍ത്തിക്കുന്ന ഗ്രേയ്ക് ബര്‍ക്ക് ഉടന്‍തന്നെ വത്തിക്കാനിലെ പുതിയ ദൗത്യം ആരംഭിക്കുമെന്നും വത്തിക്കാന്‍ വാര്‍ത്താകാര്യാലയത്തിന്‍റെ മേധാവികൂടിയായ ഈശോസഭാ വൈദികന്‍ ഫാ.ലൊംബാര്‍ദി അറിയിച്ചു. ഗ്രേയ്ക് ബര്‍ക്ക് എന്ന പേരില്‍ മാധ്യമ ലോകത്ത് പ്രശസ്തനായ ഗ്രിഗറി ജോസഫ് ബര്‍ക്ക് (52) വി.ഹോസെ മരിയ സ്ക്രിവ സ്ഥാപിച്ച ഓപുസ് ദെയി സമര്‍പ്പിത സമൂഹത്തിലെ അംഗമാണ്.








All the contents on this site are copyrighted ©.