2012-06-25 16:52:25

പൗരോഹിത്യവിളിക്ക്
നവമായ രൂപരേഖ


25 ജൂണ്‍ 2012, വത്തിക്കാന്‍
പൗരോഹിത്യ ദൈവവിളി പരിപോഷിപ്പിക്കുന്നതിനും ചിട്ടപ്പെടുത്തുന്നതിനുമായുള്ള അജപാലന കര്‍മ്മരേഖ - വത്തിക്കാന്‍ പ്രകാശനംചെയ്തു. ജൂണ്‍ 25-ാം തിയതി രാവിലെ വത്തിക്കാനില്‍
ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തിലാണ്, കത്തോലിക്കാ വിദ്യാഭ്യാസത്തിനായുള്ള വത്തിക്കാന്‍ സംഘവും, ദൈവവിളിക്കായുള്ള വത്തിക്കാന്‍റെ ഓഫിസും സംയുക്തമായി ഒരുക്കിയ കര്‍മ്മരേഖ പ്രകാശനം ചെയ്തത്. പൗരോഹിത്യ ദൈവവിളിയുടെ പരിപാലനത്തിന് സഹായകമാകുന്ന അജപാലന കര്‍മ്മ പരിപാടികളും നിര്‍ദ്ദേശങ്ങളും ആഗോളതലത്തിലുള്ള മെത്രാന്‍ സമിതികളുമായി ആലോചിച്ച ശേഷമാണ്, വ്യക്തവും ദൈവശാസ്ത്രാധിഷ്ഠിതവും ശുശ്രൂഷാ പൗരോഹിത്യത്തിന്‍റെ തനിമ നിലനിര്‍ത്തിക്കൊണ്ടുള്ളതുമായ നവമായൊരു കര്‍മ്മരേഖ വത്തിക്കാന്‍ ഒരുക്കിയിരിക്കുന്നതെന്ന്, കത്തോലിക്കാ വിദ്യാഭ്യാസ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട്, കര്‍ദ്ദിനാള്‍, സെനോണ്‍ ഗ്രോക്കലേസ്ക്കി വാര്‍ത്താ സമ്മേളനത്തില്‍ പ്രസ്താവിച്ചു.

താഴ്ന്ന ജനന നിരക്കും, ഭൗതിക വസ്തുക്കളോടുള്ള അമിതമായ ആസക്തിയും, മതാത്മക കാര്യങ്ങളിലുള്ള വീഴ്ചയുമാണ്, വെല്ലുവിളകള്‍ നിറഞ്ഞതും ധീരവുമായ സുവിശേഷ സമര്‍പ്പണത്തിന്‍റെ ഈ പാതിയില്‍നിന്നും വ്യക്തികളെ പിന്തിരിപ്പിക്കുന്നതെന്ന്, കര്‍ദ്ദിനാള്‍ പ്രകാശനവേളയില്‍ ചൂണ്ടിക്കാട്ടി. 30 പേജുകളുള്ള കര്‍മ്മരേഖ ഇംഗ്ലിഷ് കൂടാതെ സ്പാനിഷ്, ഫ്രെഞ്ച്, ജെര്‍മ്മന്‍,
പോളിഷ്, പോര്‍ച്ചുഗീസ് എന്നീ ഭാഷകളിലും ലഭ്യമാണെന്ന് കര്‍ദ്ദിനാള്‍ സെനോണ്‍ അറിയിച്ചു.









All the contents on this site are copyrighted ©.