2012-06-25 17:12:33

ദൈവത്തിന്‍റെ നാട്ടില്‍
കുറ്റകൃത്യങ്ങള്‍


25 ജൂണ്‍ 2012, ഡെല്‍ഹി
ദൈവത്തിന്‍റെ സ്വന്തം നാടെന്ന് അഭിമാനിക്കുന്ന കേരളം കുറ്റവാളികളുടെ കേന്ദ്രമായിത്തീരുന്നുവെന്ന്, നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ NCRB വെളിപ്പെടുത്തി. സാമൂഹ്യ കുറ്റകൃത്യങ്ങളെക്കുറിച്ചു പഠിക്കുന്ന ഭാരത സര്‍ക്കാരിന്‍റെ കേന്ദ്രം NCRB പുറത്തുവിട്ട ഔദ്യോഗിക റിപ്പോര്‍ട്ടിലാണ് കേരളത്തിന്‍റെ ഉയര്‍ന്ന അധാര്‍മ്മിക സ്വഭാവം രേഖാപരമായും പഠനങ്ങളെ അടിസ്ഥാനമാക്കിയും വെളിപ്പെടുത്തിയത്. കുറ്റകൃത്യങ്ങളുടെ നിരക്ക് ഇതര സംസ്ഥാനങ്ങളില്‍ ശരാശരി 187.6 ആണെന്നിരിക്കെ കേരളത്തില്‍ ഇത് 424.1 എന്ന നിരക്കില്‍ ഇരട്ടിച്ചിരിക്കുകയാണെന്ന് സ്ഥിതിവിവര കണക്കുകള്‍ വ്യക്തമാക്കി.

സംസ്ഥാനത്തിന്‍റെ സാമ്പത്തിക തലസ്ഥാനമെന്നറിയപ്പെടുന്ന കൊച്ചി നഗരത്തിലാണ് കുറ്റകൃത്യങ്ങള്‍ ക്രമാതീതമായി കാണുന്നതെന്നും എന്‍സിആര്‍സി-യുടെ വക്താവ് വെളിപ്പെടുത്തി. വിവിധ സംസ്ഥാനങ്ങളിലെ നഗരങ്ങളില്‍ റെജിസ്റ്റര്‍ ചെയ്തിട്ടുള്ള കൊലപാതകം, കൊലപാതകശ്രമം,
ലൈംഗിക പീഡനം, തട്ടിക്കൊണ്ടുപോകല്‍ സ്ത്രീധനമരണം, രാഷ്ട്രീയ കൊലപാതകങ്ങള്‍ തുടങ്ങിയ കുറ്റകൃത്യങ്ങളുടെ കണക്കുകള്‍ അവലോകനം ചെയ്താണ് പുതിയ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നതെന്നും, എന്‍സിആര്‍ബി-യുടെ വക്താവ് വെളിപ്പെടുത്തി.
സാക്ഷരതയുടെയും ആരോഗ്യപരിപാലനത്തിന്‍റെയും കാര്യത്തില്‍ ഊറ്റംകൊള്ളുന്ന കേരളത്തിന് കുറ്റുകൃത്യങ്ങളുടെ കാര്യത്തില്‍ തലകുനിക്കേണ്ടി വരുന്ന കണക്കുകളാണ് എന്‍സിആര്‍ബി
പുറത്തു വിട്ടിരിക്കുന്നത്.








All the contents on this site are copyrighted ©.