2012-06-24 20:32:42

ഹരിത സമ്പത് വ്യവസ്ഥയെ
തുണച്ച റിയോ 20


24 ജൂണ്‍ 2012, ബ്രസീല്‍
മാനവ കുടുംബത്തിനു ഭീഷണിയായി നില്ക്കുന്ന വിപത്തുക്കളെ, വിലയിരുത്തുന്ന അവസരാമായിരുന്നു റിയോ +20 ഉച്ചകോടിയെന്ന്, വത്തിക്കാന്‍റെ വക്താവ്, കര്‍ദ്ദിനാള്‍ ഓര്‍ഡിലോ ഷയറര്‍.
ജൂണ്‍ 22-ാം തിയതി ശനിയാഴ്ച ബ്രസീലിലെ റിയോ നഗരത്തില്‍ സമാപിച്ച സമ്മേളനത്തെ വിലയിരുത്തിക്കൊണ്ടു നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കര്‍ദ്ദിനാള്‍ ഷെയറര്‍ ഇപ്രകാരം പ്രസ്താവിച്ചത്. മാനവകുലത്തെയും അതിന്‍റെ ഭവനമായ ഭൂമിയെയും ബാധിക്കുന്ന ദാരിദ്ര്യം, ജലക്ഷാമം പരിസ്ഥിതി വിനാശം, എന്നിവ ഇനിയും അപരിഹാര്യമായ പ്രശ്നങ്ങളായി നിലനില്ക്കുന്നുവെന്ന്, കര്‍ദ്ദിനാള്‍ ഷെയറര്‍ സമ്മേളനത്തെ പങ്കുവച്ചു.
പഠനങ്ങളുടെയും ചര്‍ച്ചകളുടെയും വെളിച്ചത്തില്‍ റിയോ ഉച്ചകോടിയില്‍ ഉയര്‍ന്നു വന്ന, മനുഷ്യാന്തസ്സു മാനിച്ചുകൊണ്ടുള്ള ‘ഹരിത സമ്പദ് വ്യവസ്ഥ’ യാഥാര്‍ത്ഥ്യമാക്കുവാന്‍ എല്ലാ ലോകരാഷ്ട്രങ്ങളും പരിശ്രമിച്ചാല്‍ സാധിക്കുമെന്നും കര്‍ദ്ദിനാള്‍ ഷെയറര്‍ പ്രത്യാശ പ്രകടിപ്പിച്ചു. ജലദൗര്‍ലഭ്യം, ദാരിദ്രം, രോഗങ്ങള്‍, തൊഴിലില്ലായ്മ, പരിസ്ഥിതി വിനാശം എന്നീ ആഗോള പ്രശ്നങ്ങളെ ജീവനും വികസനത്തിനും വേണ്ടിയുള്ള അടിസ്ഥാന മനുഷ്യാവകാശ പ്രശ്നങ്ങളായി കാണുകയും,
അതു പരിഹരിക്കാന്‍ ലോക രാഷ്ട്രങ്ങള്‍ ഒത്തൊരുമിച്ച് പരിശ്രമിക്കുകയും വേണമെന്ന്,
വത്തിക്കാന്‍റെ വക്താവ് കര്‍ദ്ദിനാള്‍ ഷെയറര്‍ വ്യക്തമാക്കി.








All the contents on this site are copyrighted ©.