2012-06-24 20:09:30

കര്‍ദ്ദിനാള്‍ തോപ്പോയ്ക്ക്
പുതിയ നിയമനം


24 ജൂണ്‍ 2012, വത്തിക്കാന്‍
വത്തിക്കാനിലുണ്ടായ പ്രതിസന്ധികള്‍ പഠിക്കുവാനുള്ള കര്‍ദ്ദിനാളന്മാരുടെ പ്രത്യേക കൗണ്‍സിലില്‍, റാഞ്ചി അതിരൂപതാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ടെലിസ്ഫോര്‍ തോപ്പോയെ പാപ്പാ നിയോഗിച്ചു.
ജൂണ്‍ 23-ാം തിയതി ശനിയാഴ്ച രാവിലെ, ബനഡിക്‍ട് 16-ാമന്‍ നടത്തിയ പ്രഖ്യാപനത്തിലൂടെയാണ് വത്തിക്കാന്‍റെ പ്രവര്‍ത്തന സംവിധാനങ്ങളിലും സാമ്പത്തിക ഇടപാടുകളിലുമുള്ള പ്രശ്നങ്ങള്‍ പഠിക്കുന്നതിനും കൈകാര്യംചെയ്യുന്നതിനുമായി മൂന്നംഗ കര്‍ദ്ദിനാള്‍ സംഘത്തെ ബനഡിക്ട്
16-ാമന്‍ പാപ്പ നിയമിച്ചത്.

കര്‍ദ്ദിനാള്‍ തോപ്പോയെ കൂടാതെ, ടാന്‍സേനിയായിലെ ദാരൂസലാം മെത്രാപ്പോലീത്താ, കര്‍ദ്ദിനാള്‍ പോളിക്കാര്‍പ്പ് പേന്‍ഗോ, ഹോങ്കോഗ് രൂപാതാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ജോണ്‍ തോങ്ങ് ഹോണ്‍
എന്നവരെയുമാണ് പ്രത്യേക മൂന്നംഗ കൗണ്‍സിലില്‍ പാപ്പാ നിയോഗിച്ചിരിക്കുന്നത്.








All the contents on this site are copyrighted ©.