2012-06-23 08:34:21

വിശ്വാസവത്സരത്തിലെ
വിശുദ്ധാത്മാക്കള്‍


22 ജൂണ്‍ 2012, വത്തിക്കാന്‍
വിശ്വാസവത്സരത്തില്‍ ബനഡിക്ട് 16-ാമന്‍ പാപ്പ ഏഴു പേരെ വിശുദ്ധരുടെ പദവിലേയ്ക്ക് ഉയര്‍ത്തും. ജൂണ്‍ 21-ാം തിയതി വത്തിക്കാനില്‍ പ്രസിദ്ധീകരിച്ച വിശുദ്ധ വത്സരത്തിന്‍റെ പൊതുപരിപാടിയിലാണ് വിശുദ്ധരുടെ നാമകരണ നടപടിയും ചേര്‍ത്തിരിക്കുന്നത്. ഒക്ടോബര്‍ 21-ാം തിയതിയാണ് പാപ്പാ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ നടത്തപ്പെടുന്ന ദിവ്യബലിമദ്ധ്യേ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള ഏഴുപേരെ വിശുദ്ധിയുടെ അള്‍ത്താരയിലേയ്ക്ക് ഉയര്‍ത്തുന്നതെന്ന്, നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, ആര്‍ച്ചബിഷപ്പ റെയ്നോ ഫിസിക്കേല്ലാ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

1. മഡഗാസ്ക്കറില്‍ രക്തസാക്ഷിത്വം വരിച്ച ഈശോ സഭാ വൈദികന്‍,
ജാക്ക് ബെര്‍ത്യൂ (1672),

2. യുവജനങ്ങളുടെ വിദ്യാഭ്യാസ പ്രേഷിതനായ വൈദികന്‍, ഇറ്റലിക്കാരന്‍, ജൊവാന്നി ബത്തീസ്താ പിയമാര്‍ത്താ,

3. ഫിലിപ്പീന്‍സില്‍ രക്തസാക്ഷിത്വം വരിച്ച മതാദ്ധ്യാപകന്‍,
പീറ്റര്‍ കലുങ്സോഡ്,

4. മൊളോക്കോ ദ്വീപില്‍ കുഷ്ഠരോഗികളുടെ മദ്ധ്യേ വിശ്വാസ സാക്ഷിയായി ജീവിച്ച, മദര്‍ മരിയാന്നെ,

5. സ്പെയിനിലെ സന്ന്യാസിനി, കര്‍മ്മല നാഥയുടെ മേരി,

6. കത്തോലിക്കാ വിശ്വാസം ധീരതയോടെ ഏറ്റുവാങ്ങിയ
ലാറ്റിനമേരിക്കന്‍ വനിത, ക്യാതെറിന്‍ തെക്കാവിത്താ,

7. സഹനത്തിലൂടെ ക്രിസ്തുവിന്‍റെ ധീരസാക്ഷിയായ ബവേറിയക്കാരി,
അന്നാ ഷോഫര്‍
എന്നിവരെയാണ് പാപ്പ വിശുദ്ധവത്സരത്തില്‍ വിശുദ്ധിയുടെ പടവുകളിലേയ്ക്ക് ഉയര്‍ത്തുന്നത്.









All the contents on this site are copyrighted ©.