2012-06-21 20:02:58

യൂറോപ്പിന്‍റെ
കുടിയേറ്റ കവാടങ്ങള്‍


21 ജൂണ്‍ 2012, ന്യൂയോര്‍ക്ക്
ഇറ്റലി, ഗ്രീസ്, തൂര്‍ക്കി, ടുണേഷ്യ എന്നീ രാജ്യങ്ങള്‍ യൂറോപ്പിലേയ്ക്കുള്ള കുടിയേറ്റ കവാടങ്ങളാണെന്ന്, ഐക്യ രാഷ്ട്ര സംഘടനയുടെ വക്താവ്, ഫാന്‍സിസ് ക്രിപ്പോ വെളിപ്പെടുത്തി. ജൂണ്‍ 25-മുതല്‍ 30-വരെ തിയതികളില്‍ ഗ്രീസിലേയ്ക്കു നടത്തുന്ന ഔദ്യോഗിക സന്ദര്‍ശനത്തിന് ഒരുക്കമായിറക്കിയ പ്രസ്താവനയിലാണ് യുഎന്നിന്‍റെ വക്താവ് ക്രിപ്പോ ഇങ്ങനെ വെളിപ്പെടുത്തിയത്. യൂറോപ്പിലേയ്ക്കുള്ള അധികൃതവും അനധികൃതവുമായ മനുഷ്യപ്രവാഹം നടക്കുന്ന മുഖ്യകവാടങ്ങളാണ് ഇറ്റലി, ഗ്രീസ്, തൂര്‍ക്കി, ടുണേഷ്യ എന്നീ രാജ്യങ്ങളെന്നും, മനുഷ്യാവകാശത്തിന്‍റെയും ഒപ്പം രാജ്യാന്തര സുരക്ഷയുടെയും നിയമങ്ങള്‍ മാനിച്ചുകൊണ്ടുള്ള കുടിയേറ്റ നയങ്ങള്‍ ഈ രാജ്യങ്ങള്‍ പാലിക്കേണ്ടതാണെന്നും,
ക്രിപ്പോ പ്രസ്താവനയില്‍ അറിയിച്ചു. യൂറോപ്പിലേയ്ക്കുള്ള കുടിയേറ്റ കവാടങ്ങളെക്കുറിച്ച്
ഐക്യ രാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ കമ്മിഷന്‍റെ നേതൃത്വത്തില്‍ നടക്കുവാന്‍ പോകുന്ന ഈ പഠനം, അന്താരാഷ്ട്രതലത്തില്‍ കുടിയേറ്റക്കാരുടെ അവകാശങ്ങള്‍ മാനിക്കുന്നതിനും, ഒപ്പം രാജ്യങ്ങളുടെ സുരക്ഷാക്രമങ്ങള്‍ പാലിക്കുന്നതിനും സഹായകമാകുമെന്നും യുഎന്‍ വക്താവ് ക്രിപ്പോ പ്രസ്താവിച്ചു.








All the contents on this site are copyrighted ©.