2012-06-21 10:41:58

ജീവനകലയുടെ
മനഃപ്പൊരുപ്പം


20 ജൂണ്‍ 2012, റിയോ
പ്രകൃതിയും മനുഷ്യനും ഒത്തൊരുമിക്കുന്ന ജീവനകലയുടെ മനഃപ്പൊരുപ്പത്തിനായി മനുഷ്യന്‍ മനസ്സുവയ്ക്കണമെന്ന്, ഐക്യ രാഷ്ട്ര സംഘടനയിലെ വത്തിക്കാന്‍റെ സ്ഥിരം നിരീക്ഷകന്‍,
ആര്‍ച്ചുബിഷപ്പ് ഫ്രാന്‍സിസ് ചുള്ളിക്കാട്ട് പ്രസ്താവിച്ചു. മാനവ പുരോഗതിയും സുസ്ഥിര വികസവും തമ്മില്‍ കണ്ണിചേര്‍ക്കുവാനുള്ള ശ്രമവുമായി ബ്രസീലില്‍ ജൂണ്‍ 20-മുതല്‍ 22-വരെ ഐക്യ രാഷ്ട്ര സംഘടയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന റിയോ +20 ഉച്ചകോടിക്ക് മുന്‍പ് മാധ്യമങ്ങള്‍ക്കു നല്കിയ പ്രസ്താവനയിലാണ് വത്തിക്കാന്‍റെ പ്രതിനിധി, ആര്‍ച്ചുബിഷപ്പ് ചുള്ളിക്കാട്ട് ഇപ്രകാരം പ്രസ്താവിച്ചത്.
എല്ലാ സാമ്പത്തിക തീരുമാനങ്ങള്‍ക്കു പിന്നിലും ധാര്‍മ്മിക പ്രത്യാഘാതങ്ങള്‍ ഉണ്ടെന്നും, മനുഷ്യന്‍റെ ഭൗതികവും സാമൂഹ്യവുമായ പുരോഗതിക്കൊപ്പം, ധാര്‍മ്മികവും ആത്മീയവുമായ വളര്‍ച്ചയ്ക്കു വഴിയൊരുക്കണമെന്നും ആര്‍ച്ചുബിഷപ്പ് ചുള്ളിക്കാട്ട് അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു.
പ്രകൃതിയും മനുഷ്യനും രമ്യതയാര്‍ജ്ജിക്കുന്ന ജീവനകലയുടെ മനഃപ്പൊരുപ്പത്തിനായി മനുഷ്യന്‍ മനസ്സുവച്ചില്ലെങ്കില്‍ മനുഷ്യകുലം ഭൂമുഖത്ത് നശിക്കാനിടയുണ്ടെന്നും ആര്‍ച്ചുബിഷപ്പ് ചുള്ളിക്കാട്ട് അഭിപ്രായപ്പെട്ടു.









All the contents on this site are copyrighted ©.