2012-06-19 18:22:09

വടക്കു-കിഴക്കെ ഇന്ത്യയ്ക്ക്
ഡോണ്‍ബോസ്ക്കോ
യൂണിവേഴ്സിറ്റി


19 ജൂണ്‍ 2012, ഗുവഹാത്തി
വടക്കു-കിഴക്കെ ഇന്ത്യയിലെ ജനങ്ങളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷൃമിട്ട് സലീഷ്യന്‍‍ സഭ ഡോണ്‍ ബോസ്ക്കോ യൂണിവേഴ്സിറ്റിയുടെ പ്രവര്‍ത്തനം ആരംഭിച്ചു. വടക്കു കിഴക്കെ ഇന്ത്യയിലെയും ആസ്സാമിലെയും ഗിരിവര്‍ഗ്ഗക്കാരുടെ വിദ്യാഭ്യാസ പുരോഗതിക്കായി തുടങ്ങുന്ന ഡോണ്‍ ബോസ്ക്കോ യൂണിവേഴ്സിറ്റിയുടെ 500 ഏക്കര്‍ വിസ്തൃതിയുള്ള പരിസരത്തിന്‍റെ ഉദ്ഘാടനം, ജൂണ്‍ 16-ാം തിയതി ഗൗഹാത്തി പ്രവിന്‍ഷ്യല്‍ ഫാദര്‍ വി. എം. തോമസ് നിര്‍വ്വഹിച്ചു. ഗൗഹാത്തിയുടെ തെപേസിയ പ്രവിശ്യയിലാണ് യൂണിവേഴ്സിറ്റി ക്യാമ്പസിന്‍റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.
ആധുനിക സാങ്കേതിക വിഷയങ്ങളില്‍ ബി. ടെക്ക് കോഴ്സുകളും, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, സാമൂഹ്യ പ്രവര്‍ത്തന മേഖല, മാനേജ്മെന്‍റ് എന്നീ വിഷയങ്ങളില്‍ ബിരുദാന്തര ബിരുദവും ഉടനെ ആരംഭിക്കുമെന്ന്
വൈസ് ചാന്‍സലര്‍, ഫാദര്‍ സ്റ്റീഫന്‍ മാവേലി മാധ്യമങ്ങളെ അറിയിച്ചു.









All the contents on this site are copyrighted ©.