19 ജൂണ്‍ 2012, ബ്രസീല്‍ റിയോ ഉച്ചകോടിയിലേയ്ക്കുള്ള വത്തിക്കാന്‍റെ പ്രതിനിധി സംഘത്തെ
ആര്‍ച്ചുബിഷപ്പ് ഫ്രാന്‍സിസ് ചുള്ളിക്കാട്ടു നയിക്കും. ജൂണ്‍ 20-ന് ബ്രസീലിലെ റിയോ
നഗരത്തില്‍ ആരംഭിക്കുന്ന ഐക്യ രാഷ്ട്ര സംഘടനയുടെ നേതൃത്വത്തിലുള്ള ഭൂമി ഉച്ചകോടിയിലേയ്ക്കുള്ള
അഞ്ച അംഗ പ്രതിനിധി സംഘത്തെയാണ് ആര്‍ച്ചുബിഷപ്പ് ചുള്ളിക്കാട് നയിക്കുന്നതെന്ന് വത്തിക്കാന്‍
പ്രസ്സ് ഓഫിസ് വെളിപ്പെടുത്തി. മാനവകുലത്തിന്‍റെ വികസനവും പുരോഗതിയും ലക്ഷൃമിട്ടുകൊണ്ട്
ഐക്യ രാഷ്ട്ര സംഘടന ആരംഭിച്ച ഭൂമി ഉച്ചകോടിയുടെ 20-ാം വാര്‍ഷികവും, സുസ്ഥിര വികസന
പരിപാടിയുടെ 10-ാം വാര്‍ഷവും കൂട്ടിയിണക്കിയാണ് ബ്രസീലില്‍ റിയോ +20 സമ്മേളിക്കുന്നത്. ലോക
രാഷ്ട്ര തലവന്മാരെ കൂടാതെ സ്വകാര്യ മേഖലാ പ്രതിനിധികള്‍, സന്നദ്ധ സംഘടനാ ഭാരവാഹികള്‍
പ്രതിനിധികള്‍ എന്നിവരും ജൂണ്‍ 20-മുതല്‍ 22-വരെ തിയതികളില്‍ നടക്കുന്ന സുസ്ഥിര വികസന
സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് വാര്‍ത്താ ഏജെന്‍സികള്‍ വെളിപ്പെടുത്തി.