2012-06-19 18:18:43

മാധ്യമ ശ്രൃംഖല
സഭ ഉപയോഗപ്പെടുത്തും


19 ജൂണ്‍ 2012, ന്യൂയോര്‍ക്ക്
വളച്ചൊടിക്കുന്ന സാമൂഹ്യ മാധ്യമ ശ്രൃംഖല വിട്ട് ജനങ്ങളുമായി നേരിട്ട് ആശയവിനിമയം ചെയ്യണമെന്ന്, അമേരിക്കയിലെ ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ തിമോത്തി ഡോലന്‍ അഭിപ്രായപ്പെട്ടു. ജൂണ്‍ 18-ന് അറ്റലാന്‍റയില്‍ സമാപിച്ച ദേശീയ മെത്രാന്‍ സമിതി യോഗത്തിലാണ് കര്‍ദ്ദിനാള്‍ ഡോലന്‍ ഇപ്രകാരം പ്രസ്താവിച്ചത്. ആധുനിക സാമൂഹ്യ സമ്പര്‍ക്ക മാധ്യമങ്ങളുടെ നവമായ ശ്രൃംഖലകള്‍ ഉപയോഗിപ്പെടുത്തിക്കൊണ്ട് ജനങ്ങളുമായി, പ്രത്യേകിച്ച് യുവതലമുറയുമായി സഭ നേരിട്ട് ആശയവിനമയം ചെയ്യേണ്ടത് ഇന്നിന്‍റെ ആവശ്യമാണെന്ന് കര്‍ദ്ദിനാള്‍ ഡോളന്‍ സമ്മേളനത്തോട് ഉദ്ബോധിപ്പിച്ചു. ട്വിറ്റര്‍, ഫെയിസ് ബുക്ക് തുടങ്ങിയ സാമൂഹ്യ മാധ്യമ ശ്രൃംഖലകള്‍ ഉപയോഗിച്ച്, ജനങ്ങളുമായി നേരിട്ട്, സഭയ്ക്ക് ആശയവിനിമയം ചെയ്യാനാകുമെന്നും, അങ്ങനെ ജനങ്ങളുടെ അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങള്‍ തുറവോടെ നേടിക്കൊണ്ട് സഭാ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കാമെന്നും കര്‍ദ്ദിനാള്‍ ഡോലന്‍ അഭിപ്രായപ്പെട്ടു.








All the contents on this site are copyrighted ©.