2012-06-18 20:41:25

ആരാധനക്രമത്തില്‍ നവീകരണത്തിന്‍റെ പേരില്‍
ക്രമകേടുകളുമുണ്ടെന്ന് പാപ്പ


18 ജൂണ്‍ 2012, വത്തിക്കാന്‍
നവീകരണത്തിന്‍റെ പേരില്‍ സഭയുടെ ആരാധനക്രമത്തില്‍ ധാരാളം തെറ്റിദ്ധാരണകളും ക്രമകേടുകളും കടന്നുകൂടിയിട്ടുണ്ടെന്ന്, ബനഡിക്ട് 16-ാമന്‍ പാപ്പ പ്രസ്താവിച്ചു. കൂട്ടായ്മയുടെ കൂദാശയായ പരിശുദ്ധ ദിവ്യകാരുണ്യത്തെക്കുറിച്ച് ഡബ്ളിന്‍ അന്തര്‍ദേശിയ ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിനു നല്കിയ വീഡിയോ സന്ദേശത്തിലാണ് പാപ്പ ഇപ്രകാരം പരാമര്‍ശിച്ചത്. ബാഹ്യമായ നവീകരണങ്ങള്‍ കുര്‍ബ്ബാനയില്‍ വരുത്തുവാനുള്ള അനുവാദം രണ്ടാം വത്തിക്കാന്‍ സൂനഹദോസ് സഭാ പിതാക്കാന്മാര്‍ക്ക് നല്കിയത്, ദിവ്യകാരുണ്യത്തിന്‍റെ ആന്തരിക രഹസ്യങ്ങളിലേയ്ക്കും ആത്മീയതയിലേയ്ക്കും ആഴമായി പ്രവേശിക്കുവാന്‍ ജനങ്ങളെ സഹായിക്കുവാനും, അതുവഴി ക്രിസ്തുവുമായി വ്യക്തിപരമായൊരു സൗഹൃദത്തില്‍ എത്തിച്ചേരുവാനും സഹായിക്കുവാനും ആയിരുന്നുവെന്ന് പാപ്പാ അനുസ്മരിപ്പിച്ചു.

നവീകരണം പുറംകാര്യങ്ങളുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ മാത്രമായി പരിണമിച്ചത്, ഇനിയും തിരുത്തുകയും, ക്രിസ്തുവന്‍റെ നിഗൂഢമായ സാന്നിദ്ധ്യം ആഴമായി അനുഭവിക്കുന്ന സാഹചര്യം ദിവ്യബലിയില്‍ പുനഃരാവിഷ്ക്കരിക്കാന്‍ സാധിക്കണമെന്നും സന്ദേശത്തിലൂടെ പാപ്പാ ഉദ്ബോധിപ്പിച്ചു.
ജൂണ്‍ 10-ാം തിയതി ഡബ്ളിനില്‍ ആരംഭിച്ച ദിവ്യകാരുണ്യ കോണ്‍ഗ്രസ്സ്
17-ാം ഞായറാഴ്ച സമാപിച്ചു.








All the contents on this site are copyrighted ©.