2012-06-16 18:11:59

സമാധാന ശ്രമങ്ങള്‍
തിരസ്ക്കരിക്കുന്ന സീറിയ


16 ജൂണ്‍ 2012, റോം
ലോകനേതാക്കളുടെ സമാധാനത്തിനായുള്ള അഭ്യര്‍ത്ഥന സീറിയ അവഗണിക്കുന്നുവെന്ന്, വത്തിക്കാന്‍ മാധ്യമങ്ങളുടെ മേധാവി ഫാദര്‍ ഫ്രദറിക്കോ ലൊമ്പാര്‍ഡി തന്‍റെ പ്രതിവാര ടെലിവിഷന്‍ പരിപാടി ‘ഒക്ടാവോ ദിയെസ്സി’-ല്‍ പ്രസ്താവിക്കുകയുണ്ടായി. ബനഡിക്ട് 16-ാമന്‍ പാപ്പ ഉള്‍പ്പെടെ പ്രമുഖ ലോകനേതാക്കളുടെ അനുരജ്ഞ ശ്രമങ്ങളാണ് സീറിയ കാറ്റില്‍ പറത്തിയതെന്ന് ജൂണ്‍ 15-ാം തിയതി വെള്ളിയാഴ്ച നടത്തിയ വാരാന്ത്യ പരിപാടിയില്‍ ഫാദര്‍ ലൊമ്പാര്‍ഡി പ്രസ്താവിച്ചു.
മദ്ധ്യപൂര്‍വ്വ ദേശത്തുയര്‍ന്ന രാഷ്ട്രീയ മാറ്റത്തിന്‍റെ നവതരംഗങ്ങളെ പാടെ ചെറുത്തുകൊണ്ടും അടിച്ചമര്‍ത്തികൊണ്ടും, അപകടകരമായ തരത്തിലാണ് സീറിയന്‍ ഭരണകൂടം ഇപ്പോള്‍ പ്രതികരിക്കുന്നതെന്നും ഫാദര്‍ ലൊമ്പാര്‍ഡി ചൂണ്ടിക്കാട്ടി. ഒരു അന്തര്‍ദേശിയ സായുധ സേനയുടെ ഇടപെടല്‍ ഉണ്ടാകുംവരെ നിര്‍ദ്ദോഷികളുടെ കൊലയും കൊലപാതവും സീറിയായിലെ ഭരണകൂടം തുടരുന്നത് അന്താരാഷ്ട്ര സമൂഹത്തെ ഏറെ അമ്പരപ്പിക്കുന്ന നിലപാടായിരിക്കുന്നും പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ് ഫാദര്‍ ലൊമ്പാര്‍ഡി അഭിപ്രായപ്പെട്ടു.








All the contents on this site are copyrighted ©.