2012-06-15 20:17:52

പാപ്പയും
ഫാവോ മേധാവിയും


15 ജൂണ്‍ 2012, വത്തിക്കാന്‍
ഐക്യ രാഷ്ട്ര സംഘടയുടെ ഭക്ഷൃ-കാര്‍ഷിക വിഭാഗം മേധാവിയുമായി ബനഡിക്ട് 16-ാമന്‍ പാപ്പ കൂടിക്കാഴ്ച നടത്തി. ജൂണ്‍ 13-ാം തിയതി രാവിലെ വത്തിക്കാനില്‍ നടന്ന കൂടിക്കഴ്ചയില്‍
ഭക്ഷൃ-കാര്‍ഷിക മേഖലയിലെ ആഗോള സ്ഥിതിഗതികളെക്കുറിച്ച് പാപ്പായ്ക്ക് രൂപരേഖ നല്കിയ ഫാവോയുടെ മേധാവി, ജോസ് ഗ്രാത്സ്സിയാന്നോ, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണെയും വിദേശ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍റെ സെക്രട്ടറി ആര്‍ച്ചുബിഷപ്പ് ഡോമിനിക്ക് മംമ്പേര്‍ത്തിയുമായും കൂടിക്കാഴ്ച നടത്തുകയുണ്ടായി. ആഗോളതലത്തിലുള്ള രാഷ്ട്രീയ സാമ്പത്തിക സാമൂഹ്യ സ്ഥിതിഗതികള്‍ ആശങ്കാ ജനകമാണെങ്കിലും ഗ്രാമീണ വികസന പദ്ധതികള്‍ക്ക് മുന്‍തൂക്കം കൊടുത്തുകൊണ്ട് ഭക്ഷൃമേഖലയില്‍ സുസ്ഥിതി കൈവരിക്കാനാവുമെന്നും, ഫാവോയുടെ മേധാവി ഗ്രാത്സ്സിയാന്നോ പ്രത്യാശ പ്രകടിപ്പിച്ചു.








All the contents on this site are copyrighted ©.