2012-06-15 20:13:46

ധാര്‍മ്മികതയ്ക്കു നിരക്കാത്ത
ധനസഹായം


15 ജൂണ്‍ 2012, ന്യൂയോര്‍ക്ക്
കൃത്രിമ ഗര്‍ഭനിരോധനത്തിന് ഒബാമാ സര്‍ക്കാര്‍ വാഗ്ദാനംചെയ്യുന്ന ഇന്‍ഷൂറന്‍സ് ധനസഹായം ധാര്‍മ്മികതയ്ക്കു നിരക്കാത്തതാണെന്ന്, അമേരിക്കയിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ തിമോത്തി ഡോലന്‍ പ്രസ്താവിച്ചു. ഗര്‍ഭച്ഛിദ്രത്തെയും കൃത്രിമ ഗര്‍ഭനിരോധനത്തെയും തുണയ്ക്കുവാന്‍ ജനങ്ങളുടെ നികുതിയില്‍നിന്നും ധനസഹായം നല്കുന്ന സര്‍ക്കാരിന്‍റെ അധാര്‍മ്മിക നയത്തില്‍ ഒരിക്കലും അമേരിക്കയിലെ കത്തോലിക്കര്‍ പക്ഷം ചേരില്ലെന്നും, അത് അടിസ്ഥാന മതസ്വാതന്ത്ര്യത്തിന് എതിരാണെന്നും ന്യൂയോര്‍ക്ക് അതിരൂപതാദ്ധ്യക്ഷന്‍കൂടിയായ കര്‍ദ്ദിനാല്‍ ഡോലന്‍ പ്രസ്താവിനയിലൂടെ വ്യക്തമാക്കി.

ഒബാമാ സര്‍ക്കാരിന്‍റെ ആരോഗ്യപരിപാലനയുടെ പേരില്‍ ഗര്‍ഭനിരോധനത്തെ സഹായിക്കുന്ന ഇന്‍ഷൂറന്‍സ് പദ്ധതിക്കെതിരെ ദേശീയ മെത്രന്‍ സമിതി ഉള്‍പ്പെടെ നിരവധി സന്നദ്ധ സംഘടകള്‍ നിയമനടപടികള്‍ക്ക് നീങ്ങിയിട്ടുണ്ടെന്നും മെത്രാന്‍ സമിതിയുടെ അറ്റ്ലാന്‍റെയിലെ സമ്മേളനത്തിനുശേഷം ജൂണ്‍ 13-നു പുറത്തിറക്കിയ പ്രസ്താവന വെളിപ്പെടുത്തി.








All the contents on this site are copyrighted ©.