2012-06-15 20:23:12

ദിവ്യകാരുണ്യം
സ്വാതന്ത്ര്യത്തിന്‍റെ പൊന്‍കിരണം


15 ജൂണ്‍ 2012, ഡബ്ളിന്‍
മനുഷ്യാവതാരത്തിന്‍റെ തുടര്‍ക്കഥയും ദൈവിക സ്നേഹത്തിന്‍റെ ദൃശ്യാവിഷ്ക്കാരവുമാണ് ദിവ്യകാരുണ്യമെന്ന്, ജരൂസലേമിലെ ലത്തീന്‍ പാത്രിയര്‍ക്കിസ്, ഫവദ് ത്വാല്‍ ഉദ്ബോധിപ്പിച്ചു. ജൂണ്‍ 15-ാം തിയതി അയര്‍ലണ്ടിലെ കോക്ക് പാര്‍ക്ക് സ്റ്റേഡിയത്തില്‍ 50-ാമത് അന്തര്‍ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിനോട് അനുബന്ധിച്ച് ഈശോയുടെ തിരുഹൃദയ തിരുനാളില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് ആര്‍ച്ചുബിഷപ്പ് ത്വാല്‍ ഇങ്ങനെ പ്രസ്താവിച്ചത്.

ക്രിസ്തുവിന്‍റെ ദിവ്യകാരുണ്യ സാന്നിദ്ധ്യം നിഗൂഢമെങ്കിലും, ജീവദായകവും ലോകത്തിന്‍റെ നാല് അതിര്‍ത്തികളില്‍നിന്നും നമ്മെ ഒരുമിച്ചു കൂട്ടുന്ന കേന്ദ്രസ്ഥാനമാണെന്നും പാത്രിയാര്‍ക്കിസ് ത്വാല്‍ പ്രസ്താവിച്ചു. മാനുഷിക തിന്മയുടെയും സ്വാര്‍ത്ഥതയുടെയും കരിനിഴല്‍ ലോകത്ത് വിരിഞ്ഞു നില്ക്കുകയും, ജീവിതം കണ്ണീര്‍ക്കയത്തില്‍ മുങ്ങിത്താഴുകയും ചെയ്യുമ്പോള്‍, ദൈവമക്കള്‍ക്ക് പ്രത്യാശയുടെയും സ്വാതന്ത്ര്യത്തിന്‍റെയും പൊന്‍കിരണമാണ് പരിശുദ്ധ ദിവ്യകാരുണ്യമെന്ന് ജെരൂസലേം പാത്രിയാര്‍ക്കിസ് ഫവദ് ത്വാല്‍ പ്രസ്താവിച്ചു. ദിവ്യകാരുണ്യത്തിലെ ക്രിസ്തുവിന്‍റെ ഈ ഭൂമിയിലെ തുടര്‍ സാന്നിദ്ധ്യം അനുനിമിഷം മനുഷ്യകുലത്തെ നവീകരിക്കുകയും ബലപ്പെടുത്തുകയും ചെയ്യുന്നുവെന്നും പാത്രിയര്‍ക്കിസ് ത്വാല്‍ ഉദ്ബോധിപ്പിച്ചു.








All the contents on this site are copyrighted ©.