2012-06-13 19:13:10

സഭയില്‍
സ്ത്രീകളുടെ പങ്കാളിത്തം


13 ജൂണ്‍ 2012, പാക്കിസ്ഥാന്‍
സഭയില്‍ സ്ത്രീകളെ ബൈബിള്‍ വായനക്കാരും ജപമാല ഭക്തരും മാത്രമാക്കി മാറ്റരുതെന്ന്, പാക്കിസ്ഥാനിലെ ഗുജ്റന്‍വാലാ സെമിനാരിയിലെ ദൈവശാസ്ത്ര വിഭാഗം പ്രഫസര്‍,
നൊഷീന്‍ ഖാന്‍ അഭ്യര്‍ത്ഥിച്ചു. ‘സഭയില്‍ സ്ത്രീകളുടെ പങ്കാളിത്തം’ എന്ന വിഷയത്തെക്കുറിച്ച് സംഘടിപ്പിച്ച സെമിനാറിലാണ് ഖാന്‍ ഇപ്രകാരം അഭിപ്രായപ്പെട്ടത്.

സ്ത്രീകളോടുള്ള വിവേചന മനഃസ്ഥിതിയില്‍ സഭാ നേതൃത്വം മാറ്റം വരുത്തണമെന്നും, തീരുമാനങ്ങള്‍ എടുക്കുന്നതിലും, ഗൗരവകരമായ ഉത്തരവാദിത്വങ്ങള്‍ വഹിക്കുന്നതിലും സ്ത്രീകള്‍ക്ക് പങ്കാളിത്തം നല്കണമെന്നും ഖാന്‍ സമ്മേളനത്തോട് അഭ്യര്‍ത്ഥിച്ചു. പാക്കിസ്ഥാനിലെ സ്ത്രീകളില്‍ അധികംപേരും ഇന്നും പരമ്പാരഗത ജീവിതശൈലി തുടരുന്നതുകൊണ്ട് സന്നദ്ധസംഘടനകളുടെ
പുരോഗമന പദ്ധതികളോടുള്ള സ്ത്രീകളുടെ പ്രതികരണം ഇന്നും വളരെ കുറവാണെന്ന്, ദേശീയ കത്തോലിക്ക സാമൂഹ്യ ക്ഷേമ സംഘടനയുടെ പ്രസിഡന്‍റ് ഇമ്മാനുവല്‍ അസ്സീസും സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.









All the contents on this site are copyrighted ©.