2012-06-13 19:00:42

വിശുദ്ധ നാട്ടില്‍നിന്നും
ഡബ്ലിനിലേയ്ക്ക്


13 ജൂണ്‍ 2012, അയര്‍ലണ്ട്
ഡബ്ളിന്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസ്സില്‍ പങ്കെടുക്കാന്‍ വിശുദ്ധ നാട്ടില്‍നിന്നും വലിയൊരു സംഘം തീര്‍ത്ഥാടകരെത്തി. ജരൂസലേം പാത്രിയാര്‍ക്കേറ്റിന്‍റെ സഹായ മെത്രാന്‍, വില്യം ഷൊമാലിയുടെ നേതൃത്വത്തിലാണ് യോര്‍ദ്ദാന്‍, പലസ്തീനാ, ഇസ്രായേല്‍, അമേരിക്കയില്‍ വിപ്രവാസികളായ ഇസ്രായേലികള്‍ എന്നിങ്ങനെ 80-പേരുടെ സംഘം അയര്‍ലണ്ടില്‍ എത്തിയതെന്ന് ഡബ്ലിനിലുള്ള
വത്തിക്കാന്‍ റേഡിയോ വക്താവ്, എമര്‍ മെക്കാര്‍ത്തിയോട് ബിഷപ്പ് ഷൊമാലി പറഞ്ഞു.
ദിവ്യകാരുണ്യത്തിലുള്ള തങ്ങളുടെ വിശ്വാസം ബലപ്പെടുത്തുവാനും, വിശ്വാസ പ്രതിസന്ധിയില്‍പ്പെട്ട അയര്‍ലണ്ടിലെ ജനങ്ങളോടുള്ള സഹാനുഭാവം പ്രകടമാക്കുവാനുമാണ് വിശുദ്ധ നാട്ടില്‍നിന്നും
തങ്ങള്‍ എത്തിയതെന്നും ബിഷപ്പ് ഷൊമാലി പ്രസ്താവിച്ചതായി മെക്കാര്‍ത്തി അറിയിച്ചു.

ഞായറാഴ്ച ആരംഭിച്ച 50-ാമത് അന്തര്‍ദേശിയ ദിവ്യകാരുണ്യ കോണ്‍ഗ്രസ്സില്‍
ജൂണ്‍ 13, വിശുദ്ധ അന്തോണീസിന്‍റെ തിരുനാളില്‍, കാനഡയിലെ വാന്‍കോവര്‍ അതിരൂപാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് മൈക്കിള്‍ മില്ലര്‍ അവതിരിപ്പിക്കുന്ന ‘പൗരോഹിത്യം കൂട്ടായ്മയ്ക്കുള്ള ശുശ്രൂഷ’ – എന്ന വിഷയത്തെ അധികരിച്ചുള്ള പ്രഭാഷണം, ചര്‍ച്ചകള്‍... ഹോണ്ടൂരാസിന്‍റെ മെത്രാപ്പോലീത്താ കര്‍ദ്ദിനാള്‍ ഓസ്ക്കര്‍ റോഡ്രിക്സിന്‍റെ മുഖ്യകാര്‍മ്മികത്വത്തിലുള്ള സമൂഹദിവ്യബലിയര്‍പ്പണം, വൈകുന്നേരം ദിവ്യകാരുണ്യ പ്രദക്ഷിണം എന്നിവയാണ് മുഖ്യപരിപാടികള്‍.








All the contents on this site are copyrighted ©.