2012-06-13 19:05:58

ജനകരത്ന
പൊന്തിഫിക്കല്‍ കൗണ്‍സിലില്‍


13 ജൂണ്‍ 2012, വത്തിക്കാന്‍
ശ്രീലങ്ക സ്വദേശി, മോണ്‍സീഞ്ഞോര്‍ ജനകരത്ന കൊടിത്തുവക്കുവിനെ, ബനഡിക്ട് 16-ാമന്‍ പാപ്പ
മതാന്തര സംവാദങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ ഉപകാര്യദര്‍ശിയായി നിയമിച്ചു.
റോമിലെ ഊര്‍ബന്‍ പൊന്തിഫിക്കല്‍ യൂണിവേഴ്സിററിയില്‍ മിസ്സിയോളജി വിഭാഗം പ്രഫസറായി സേവനമനുഷ്ഠിച്ചിരുന്ന മോണ്‍സീഞ്ഞോര്‍ ജനകരത്ന, ശ്രീലങ്കയിലെ ബദുല്ലാ രൂപതാംഗമാണ്.
ജൂണ്‍ 12-ന് രാവിലെയാണ് വത്തിക്കാനില്‍ ഇതുസംബന്ധിച്ചുള്ള പാപ്പായുടെ പ്രഖ്യാപനം നടന്നത്.








All the contents on this site are copyrighted ©.