2012-06-12 17:50:45

സാന്ത്വനമായെത്തുന്ന
ദൈവത്തിന്‍റെ ജീവിക്കുന്ന സാക്ഷൃം


12 ജൂണ്‍ 2012, വത്തിക്കാന്‍
ആഗോളവത്കൃത ലോകത്തിന്‍റെ യഥാര്‍ത്ഥ മുഖച്ഛായ പ്രതിഫലിപ്പിക്കുന്ന സ്ഥലമാണ് എയര്‍പോര്‍ട്ടുകളെന്ന് ബനഡിക്ട് 16-ാമന്‍ പാപ്പ വിമാനയാത്രികരുടെ ആത്മീയ ശുശ്രൂഷയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ ഓര്‍മ്മിപ്പിച്ചു. വിമാനയാത്രികരുടെ ആത്മീയ ശുശ്രൂഷയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കായി റോമില്‍ ചേര്‍ന്നിരിക്കുന്ന 15-ാമത് ആഗോള സമ്മേളനത്തിനു
ജൂണ്‍ 12-ാം തിയതി ചൊവ്വാഴ്ച നല്കിയ സന്ദേശത്തിലാണ് പാപ്പ ഇപ്രകാരം പ്രസതാവിച്ചത്.

കുടിയേറ്റക്കാരായും അഭയാര്‍ത്ഥികളായും, സംസ്ക്കാരങ്ങളുടെയും ഭാഷകളുടെയും ദേശങ്ങളുടെയും അതിര്‍വരമ്പുകള്‍ തകര്‍ത്തുകൊണ്ടുള്ള മനുഷ്യന്‍റെ ഇന്നത്തെ പലായനം, വര്‍ദ്ധിച്ച മാനുഷിക പരിഗണനയും അജപാലന ശ്രദ്ധയും ആവശ്യപ്പെടുന്നുവെന്ന് പാപ്പ ചൂണ്ടിക്കാട്ടി.
ജീവിത വ്യഗ്രതകളില്‍ പതറിയും മനംനൊന്തും ജീവിക്കുന്നവരുടെ പക്കല്‍ സാന്ത്വനമായെത്തുന്ന ദൈവത്തിന്‍റെ ജീവിക്കുന്ന സാക്ഷൃമാണ് എയര്‍പ്പോര്‍ട്ടുകളില്‍ ആത്മീയ ശുശ്രൂഷയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും അവരുടെ സഹായികളും നല്കേണ്ടതെന്ന് പാപ്പ സന്ദേശത്തിലൂടെ ഉദ്ബോധിപ്പിച്ചു. യാത്രിക്കരുടേയും കുടിയേറ്റക്കാരുടേയും അജപാന ശുശ്രൂഷയ്ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന സമ്മേളനം
ജൂണ്‍ 14-ാം തിയതി സമാപിക്കും.








All the contents on this site are copyrighted ©.