2012-06-12 18:49:32

വിശുദ്ധീകരണ ലക്ഷൃവുമായി
അഖണ്ഡജപമാല


12 ജൂണ്‍ 2012, കലിഫോര്‍ണിയ വൈദികരുടെ വിശുദ്ധീകരണത്തിനായി പ്രാര്‍ത്ഥിക്കുവാന്‍ അമേരിക്കയില്‍
അഖണ്ഡ ജപമാല ഒരുക്കുന്നു. ജൂണ്‍ 15-ാം തിയതി വെള്ളിയാഴ്ച ആചരിക്കുന്ന ക്രിസ്തുവിന്‍റെ ദിവ്യഹൃദയ തിരുനാളിനോട് അനുബന്ധിച്ചാണ് അമേരിക്കയിലെ ലോസ് ആഞ്ചലസ്സില്‍ ആരംഭിച്ച് വിവിധ രാജ്യങ്ങളിലൂടെ കടന്ന് കലിഫോര്‍ണിയായില്‍ സമാപിക്കുന്ന അഖണ്ഡജപമാല സജ്ജമാക്കിയിരിക്കുന്നത്. തിരുഹൃദയത്തിന്‍റെ തിരുനാളും വൈദികര്‍ക്കായുള്ള ആഗോള പ്രാര്‍ത്ഥാനാ ദിനവും സംഗമിക്കുന്ന ദിനത്തില്‍ 500 വൈദികര്‍ ലോകത്തിലെ 60 രാജ്യങ്ങളിലുള്ള 60 വിഖ്യാതമായ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ അരമണിക്കൂര്‍ ഇടവിട്ടുള്ള സമയങ്ങളില്‍ ജപമാല ചൊല്ലിക്കൊണ്ടാണ്
24 മണിക്കൂര്‍ നീണ്ടു നില്ക്കുന്നതും ലോകം മുഴുവനും പ്രതീകാത്മകമായി ഉള്‍ക്കൊള്ളുന്നതുമായ അഖണ്ഡ ജപമാല യാഥാര്‍ത്ഥ്യമാക്കുന്നതെന്ന്, അമേരിക്കയിലെ വൈദിക കൂട്ടായ്മയുടെ പ്രസിഡന്‍റ്,
ഫാദര്‍ ജോണ്‍ ട്രിജീലിയോ മാധ്യമങ്ങളെ അറിയിച്ചു. വൈദികരുടെ വിശുദ്ധീകരണവും സഭയിലെ സമര്‍പ്പണവുമാണ് അഖണ്ഡജപമാലയുടെ ലക്ഷൃമെന്ന്, ഫാദര്‍ ട്രിജീലിയോ മാധ്യമങ്ങളെ അറിയിച്ചു.








All the contents on this site are copyrighted ©.