2012-06-12 18:55:28

കര്‍ദ്ദിനാള്‍ ഗ്രേഷ്യസ്
വത്തിക്കാന്‍റെ
വിദ്യാഭ്യാസ സംഘത്തില്‍


12 ജൂണ്‍ 2012, വത്തിക്കാന്‍
ഭാരതത്തിലെ ദേശീയ മെത്രാന്‍ സമിതിയുടെ പരമാദ്ധ്യക്ഷനും മുമ്പൈ അതിരൂപതാ മെത്രാപ്പോലീത്തയുമായ കര്‍ദ്ദാനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്സിനെ ബനഡിക്ട് 16-ാമന്‍ പാപ്പ,
കത്തോലിക്കാ വിദ്യാഭ്യാസത്തിനായുള്ള വത്തിക്കാന്‍ സംഘത്തിലെ അംഗമായി (Member of the Congregation for Catholic Education) നിയമിച്ചു. ജൂണ്‍ 12-ാം തിയതി ചൊവ്വാഴ്ച
രാവിലെയാണ് പാപ്പായുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലെ കാര്യാലയങ്ങളിലൊന്നായ വത്തിക്കാന്‍റെ വിദ്യാഭ്യാസത്തിനായുള്ള സംഘത്തിലേയ്ക്ക് കര്‍ദ്ദിനാള്‍ ഗ്രേഷ്യസ്സിനെ നിയമിച്ചതായി റോമില്‍ പ്രഖ്യാപനം നടന്നത്. മുമ്പൈ അതിരൂപതയില്‍ പ്രവര്‍ത്തിച്ചകൊണ്ടുതന്നെ നിര്‍വ്വഹിക്കാവുന്നതാണ് വത്തിക്കാന്‍റെ വിദ്യാഭ്യാസത്തിനായുളള സംഘത്തിലെ കര്‍ദ്ദിനാള്‍ ഗ്രേഷ്യസിന്‍റെ ഉത്തരവാദിത്വങ്ങളെന്ന് പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ്, ഫാദര്‍ ഫ്രദറിക്കോ ലൊമ്പാര്‍ഡി അറിയിച്ചു.
ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നുമുള്ള മറ്റു നാലു കര്‍ദ്ദിനാളന്മാരും പാപ്പായുടെ പുതിയ നിയമനത്തില്‍ ഉള്‍പ്പെടുന്നു.










All the contents on this site are copyrighted ©.