2012-06-12 18:43:15

ആരാധനക്രമം
ജീവിതവിശുദ്ധിയുടെ അനുഭവം


12 ജൂണ്‍ 2012, ലണ്ടന്‍
സുവിശേഷം ശക്തമായി പ്രഘോഷിക്കാനുള്ള ഫലവത്തായ മാര്‍ഗ്ഗമാണ് ആരാധനക്രമമെന്ന്, ക്രൈസ്തവൈക്യ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ കേര്‍ട്ട് കോഹ് അഭിപ്രായപ്പെട്ടു. ജൂണ്‍ 11-ാം തിയതി ഇംഗ്ലണ്ടിലുള്ള വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയിലെ സായാഹ്നപ്രാര്‍ത്ഥനയില്‍ പങ്കെടുക്കവേയാണ് കര്‍ദ്ദിനാള്‍ കോഹ് ഇപ്രകാരം പ്രസ്താവിച്ചത്. ഇംഗ്ലണ്ടിലെ സഭയുടെ ആരാധനക്രമത്തിന്‍റെ മഹത്തായ പാരമ്പര്യത്തെ അനുസ്മരിച്ച കര്‍ദ്ദിനാള്‍ കോഹ്, ഭക്തിപരസ്സരവും ദൈവാനുഭൂതി ഉണര്‍ത്തുന്നതുമായ വെസ്റ്റിമിനിസ്റ്റര്‍ ആബിയിലെ പ്രാര്‍ത്ഥനയെയും സ്തുതിപ്പുകളെയും അഭിനന്ദിക്കുകയുണ്ടായി. നൈമിഷികമായ സന്തോഷത്തിലും അനുദിന സുഖലോലുപതയിലും മുഴുകി ജീവിക്കുന്ന ആധുനീക മനുഷ്യന് ശ്രേഷ്ഠമായ
ആരാധനാ കര്‍മ്മങ്ങളിലൂടെ ദൈവാരാധനയുടെയും ജീവിത വിശുദ്ധിയുടെയും അനുഭവങ്ങള്‍ പൂര്‍വ്വോപരി പകര്‍ന്നു നല്ക്കേണ്ടതാണെന്ന് ഇംഗ്ലണ്ടിലെ തന്‍റെ ത്രിദിന ക്രൈസ്തവൈക്യ പരിപാടിയ്ക്കിടെ കര്‍ദ്ദിനാള്‍ കോഹ് ഉദ്ബോധിപ്പിച്ചു. ആരാധനക്രമത്തിന്‍റെ മനോഹാരിത സൗന്ദര്യബോധത്തിന്‍റെ യുക്തിയിലല്ല, മറിച്ച് ആഴമായ അറിവിന്‍റെയും ക്രിസ്തുവിലുള്ള ദൈവസ്നേഹത്തിന്‍റെയും പ്രതീകമായി കാണണമെന്നും കര്‍ദ്ദിനാള്‍ കോഹ് പ്രസ്താവിച്ചു.








All the contents on this site are copyrighted ©.