2012-06-11 19:12:04

സാക്ഷൃത്തെ
ദുര്‍ബലമാക്കുന്ന ഭിന്നത


11 ജൂണ്‍ 2012, ലണ്ടന്‍
വിഭജിതമായ ഭവനം നിലനില്ക്കുകയില്ല എന്നത് സുവിശേഷ യുക്തിയാണെന്ന്, ക്രൈസ്തവൈക്യ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ കേര്‍ട്ട കോഹ് സഭൈക്യ കൂട്ടായ്മയില്‍ പ്രസ്താവിച്ചു. ജൂണ്‍ 10-ാം തിയതി ഞായറാഴ്ച ആഗോള ആംഗ്ലിക്കന്‍ വിശ്വാസ സമൂഹത്തിന്‍റെ മാതൃസ്ഥാനമായ കാന്‍റെര്‍ബറി കത്തീഡ്രലില്‍ നടന്ന ആംഗ്ലിക്കന്‍-റോമന്‍ കത്തോലിക്കാ കമ്മിഷന്‍റെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കര്‍ദ്ദിനാള്‍ കോഹ്. സമൂഹത്തിലുള്ള ഭിന്നതയാണ് ക്രൈസ്തവ സാക്ഷൃത്തെ ദുര്‍ബലമാക്കുന്നതും അതിന് ഭീഷണിയായി നില്ക്കുന്നതെന്നും കര്‍ദ്ദിനാള്‍ കോഹ് ആംഗ്ലിക്കന്‍ സമൂഹത്തിന്‍റെ ദിവ്യബലിയുടെ സമാപനത്തില്‍ നടത്തിയ പ്രഭാഷണത്തില്‍ പ്രസ്താവിച്ചു. ലക്ഷൃമിടുന്ന ഐക്യം മാനുഷിക തലത്തിലല്ല, ക്രിസ്തുവില്‍ മാത്രമേ കണ്ടെത്താനാവൂ എന്നും, ക്രിസ്തുവില്‍ നേടാനാകുന്ന ഐക്യം നമ്മെ സഹോദരങ്ങളുമായും കൂട്ടിയിണക്കുമെന്നും കര്‍ദ്ദിനാള്‍ കോഹ് ഉദ്ബോധിപ്പിച്ചു.
ആംഗ്ലിക്കന്‍ സഭയുടെ പരമാദ്ധ്യക്ഷന്‍, ആര്‍ച്ചുബിഷപ്പ് റോവന്‍ വില്യംസ് സമ്മേളനത്തിന് നേതൃത്വം നല്കി.









All the contents on this site are copyrighted ©.