2012-06-11 18:31:54

രക്തദാനം
സഹാനുഭാവത്തിന്‍റെ
മഹാദാനം


11 ജൂണ്‍ 2012, വത്തിക്കാന്‍
സഹാനുഭാവത്തിന്‍റെ മഹാദാനമാണ് രക്തദാനമെന്ന് പാപ്പ.
ഞായറാഴ്ച മദ്ധ്യാഹ്നത്തില്‍ വത്തിക്കാനില്‍ നടന്ന ത്രികാല പ്രാര്‍ത്ഥന പ്രഭാഷണത്തിന്‍റെ അന്ത്യത്തിലാണ് പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്.
ജൂണ്‍ 14-ാം തിയതി വ്യാഴാഴ്ച ഐക്യ രാഷ്ട്ര സംഘടനയുടെ ആഭിമുഖ്യത്തില്‍ ലോക ആരോഗ്യ സംഘടന ആചരിക്കുന്ന രക്തദാന ദിനത്തെക്കുറിച്ച് അനുസ്മരിപ്പിച്ചുകൊണ്ടാണ് പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്. ലോകത്ത് വിഷമതയനുഭവിക്കുന്ന നിരവധി രോഗികള്‍ക്ക്
ജീവനും പ്രത്യാശയും പകരുന്ന സഹാനുഭാവത്തിന്‍റെ പ്രവൃത്തിയായ രക്തദാനത്തില്‍ പങ്കുചേരുന്ന എല്ലാവരെയും പാപ്പ തന്‍റെ പ്രഭാഷണമദ്ധ്യേ അഭിനന്ദിച്ചു.








All the contents on this site are copyrighted ©.