2012-06-11 19:08:24

ദിവ്യകാരുണ്യ കോണ്‍ഗ്രസ്
അനുഗ്രഹത്തിന്‍റെ മുഹൂര്‍ത്തം


11 ജൂണ്‍ 2012, ഡബ്ലിന്‍
ദിവ്യകാരുണ്യ കോണ്‍ഗ്രസ് അയര്‍ലണ്ടിലെ ജനതയ്ക്ക് അനുഗ്രഹത്തിന്‍റെ അനിതരസാധാരണമായ മുഹൂര്‍ത്തമാണെന്ന്, മെത്രാന്മാരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട്,
കര്‍ദ്ദിനാള്‍ മാര്‍ക്ക് ക്വേല്ലെ പ്രസ്താവിച്ചു. ഞായറാഴ്ച രാവിലെ ഡബ്ലിനിലെ 50-ാമത് അന്തര്‍ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ്സില്‍ അര്‍പ്പിച്ച ഉത്ഘാടന ദിവ്യബലിയുടെ ആമുഖ പ്രഭാഷണത്തിലാണ് ബനഡിക്ട് 16-ാമന്‍ പാപ്പായുടെ പ്രതിനിധിയായെത്തിയ കര്‍ദ്ദിനാള്‍ ക്വെല്ലെ ഇപ്രകാരം പ്രസ്താവിച്ചത്.
അയര്‍ലണ്ടിലെ ദേശീയ സഭ, ആഗോളസഭയോടു ചേര്‍ന്നുകൊണട് അനുരജ്ഞനത്തിനും അനുഗ്രങ്ങള്‍ക്കുമായി ദൈവത്തോടു യാചിക്കുന്ന സമയമാണ് ഈ ദിവ്യകാരുണ്യ കോണ്‍ഗ്രസ്സെന്നും കര്‍ദ്ദിനാള്‍ ക്വെല്ലെ ഉദ്ബോധിപ്പിച്ചു. ഒരു ലക്ഷംത്തോളം വിശ്വസികള്‍ പങ്കെടുക്കുന്ന കോണ്‍ഗ്രസ്സില്‍
15,000-ത്തോളം പേര്‍ മറ്റു രാജ്യങ്ങളില്‍നിന്നും എത്തിയ പ്രതിനിധികളാണെന്ന് സംഘാടകര്‍ക്കുവേണ്ടി, കെവിന്‍ കോസ്റ്റര്‍ വത്തിക്കാന്‍ റേഡിയോയെ അറിയിച്ചു. ജൂണ്‍ 10-ന് ആരംഭിച്ച കോണ്‍ഗ്രസ്സ് 17-വരെ നീണ്ടുനല്ക്കും.








All the contents on this site are copyrighted ©.