2012-06-09 20:32:08

റിയോ 20
സഭയുടെ പിന്‍തുണ


9 ജൂണ്‍ 2012, ന്യൂയോര്‍ക്ക്
മാനവരാശിയുടെ സുസ്ഥിര വികസനത്തിന് വിവേചനവും വിഭാഗീയതയുമില്ലാത്ത സമൂഹം വളര്‍ത്തണമെന്ന്, ഐക്യ രാഷ്ട്ര സംഘടനയിലെ പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രത്യേക പ്രതിനിധി,
കര്‍ദ്ദിനാള്‍ ഓഡിലോ ഷെയറര്‍ ഉദ്ബോധിപ്പിച്ചു. ജൂണ്‍ 20-മുതല്‍ 22-വരെ തിയതികളില്‍ ബ്രസീലിലെ റിയോ നഗരത്തില്‍ സംഗമിക്കുന്ന യുഎന്‍ സുസ്ഥിര വികസന ഉച്ചകോടി, റിയോ 20-ന് ആമുഖമായി നടത്തിയ സമ്മേളനത്തിലാണ് പാപ്പായുടെ പ്രതിനിധി ഇപ്രകാരം പ്രസ്താവിച്ചത്.
ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ നിസ്വാര്‍ത്ഥ സേവനംചെയ്ത് പരിചയമുള്ള ‘കാരിത്താസ്’പോലുള്ള കത്തോലിക്കാ സംഘടനകളുടെ ധാര്‍മ്മികവും പ്രായോഗികവും സുവ്യക്തവുമായ കര്‍മ്മപദ്ധതികളിലൂടെ ഭക്ഷണം ജലം കൃഷി തുടങ്ങിയ അടിസ്ഥാന മേഖലകളിലുള്ള ജനങ്ങളുടെ അവശ്യങ്ങള്‍ പരിഹരിക്കുകയാണ് വികസന മേഖലയില്‍ ആദ്യം ചെയ്യേണ്ടതെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി.
ബ്രസീലിലെ ദേശീയ മെത്രാന്‍ സമിതിയുടെ സെക്രട്ടറി ബിഷപ്പ് ഡീമെസ് ബര്‍ബോസാ, സാവോ പാവ്ലോ മെത്രാപ്പോലീത്താ ആര്‍ച്ചുബിഷപ്പ്
പോള്‍ ക്വെദ്രാഗോ എന്നിവരും, വിവിധ കത്തോലിക്കാ ഉപവി പ്രവര്‍ത്തന സംഘടനകളുടെ പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുത്തു.









All the contents on this site are copyrighted ©.