2012-06-08 19:30:19

യൂറോപ്യന്‍ ഫുട്ബോള്‍
മേളയ്ക്ക് പാപ്പയുടെ ആശംസകള്‍


8 ജൂണ്‍ 2012, വത്തിക്കാന്‍
യൂറോപ്യന്‍ ഫുട്ബോള്‍ മേളയ്ക്ക് ബനഡിക്ട് 16-ാമന്‍ പാപ്പ ആശംസകള്‍ നേര്‍ന്നു. ജൂണ് 8-മുതല്‍ പോളണ്ടിലും ഉക്രെയിനിലുമായി ആരംഭിക്കുന്ന ഫുട്ബോള്‍ മേളയ്ക്കാണ് പോളണ്ടിലെ ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റുവഴി പാപ്പ സന്ദേശം അയച്ചത്. സത്യസന്ധമായി സാമൂഹ്യവെല്ലുകള്‍ നേരിടേണ്ടതിന്‍റെ പ്രതീകമാണ് ഫുട്ബോള്‍ കളിയെന്ന് പാപ്പ സന്ദേശത്തില്‍ വിശേഷിപ്പിച്ചു. ശത്രുതയില്ലാതെ, ആരോഗ്യകരമായ മത്സരത്തിലൂടെ ജീവിതവിജയം നേടാമെന്ന് പഠിപ്പിക്കുകയും ശരീരത്തിനും മനസ്സിനും ഒരേപോലെ ഉന്മേഷം പകരുകയും ചെയ്യുന്ന കായിക വിനോദമാണ് അതെന്നും പാപ്പ പ്രസ്താവിച്ചു. ജനങ്ങളെ സാഹോദര്യത്തിന്‍റെയും ഔദാര്യത്തിന്‍റെയും വിശ്വസ്തതയുടെയും ശരീരത്തോടു കാണിക്കേണ്ട ബഹുമാനത്തിന്‍റെയും മൂല്യങ്ങള്‍ പഠിപ്പിക്കുവാന്‍ ഈ മേളയ്ക്കു സാധിക്കുമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.
പോളണ്ടിന്‍റെ തലസ്ഥാനമായ വാര്‍സോയില്‍ ജൂണ്‍ 8-ാം തിയതി വെള്ളിയാഴ്ച ആരംഭിക്കുന്ന പ്രഥമ മത്സരത്തില്‍ ആതിഥേയ രാഷ്ട്രമായ പോളണ്ട് ഗ്രീസിനെ നേരിടും.








All the contents on this site are copyrighted ©.