2012-06-08 19:40:42

ദിവ്യകാരുണ്യത്തിലെ
കൂട്ടായ്മയുടെ സഭാശാസ്ത്രം


8 ജൂണ്‍ 2012, ഡബ്ലിന്‍
ദിവ്യകാരുണ്യ കൂട്ടായ്മയുടെ സഭാശാസ്ത്രം രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ സത്തയും സഭാ ജീവിതത്തിന്‍റെ ചാലക ശക്തിയുമാണെന്ന്, ക്രൈസ്തവൈക്യ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ കേര്‍ട്ട് കോഹ് സമര്‍ത്ഥിച്ചു. അയലണ്ടിലെ മെയ്നൂത്തിലുള്ള സെന്‍റ് പാട്രിക്ക് സെമിനാരിയില്‍ സമ്മേളിച്ചിരിക്കുന്ന 50-ാമത് അന്തര്‍ദേശിയ ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിന് ആമുഖമായുള്ള സമ്പോസിയത്തിലാണ് കര്‍ദ്ദിനാള്‍ കോഹ് ഇപ്രകാരം പ്രസ്താവിച്ചത്.
“ഞങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്ത കാര്യങ്ങളെ നിങ്ങളെയും അറിയിക്കുന്നു. ഞങ്ങളുമായി നിങ്ങള്‍ക്കും കൂട്ടായ്മ ഉണ്ടാകേണ്ടതിനാണ് ഇതു ഘോഷിക്കുന്നത്,” എന്ന വിശുദ്ധ യോഹന്നാന്‍റെ ഒന്നാം ലേഖന ഭാഗമാണ് ക്രൈസ്തവ കൂട്ടായ്മൈയ്ക്ക് കാതലായ ത്രിമാനമെന്ന്
കര്‍ദ്ദിനാള്‍ കോഹ് തന്‍റെ പ്രബന്ധത്തില്‍ ചൂണ്ടിക്കാട്ടി.
വിശുദ്ധ യോഹന്നാന്‍റെ സാക്ഷൃത്തെ ആധാരമാക്കിയുള്ള രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ ദര്‍ശനത്തില്‍, ക്രൈസ്തവ കൂട്ടായ്മയുടെ ഉറവിടം മനുഷ്യാവതാരം ചെയ്ത ദൈവപുത്രനായ ക്രിസ്തു തന്നെയാണെന്ന്
കര്‍ദ്ദിനാള്‍ കോഹ് തന്‍റെ പ്രബന്ധത്തില്‍ സമര്‍ത്ഥിച്ചു.









All the contents on this site are copyrighted ©.