2012-06-08 19:45:09

കുട്ടികളുടെ മരണനിരക്ക്
കുറയ്ക്കാമെന്ന് യൂണിസെഫ്


8 ജൂണ്‍ 2012, ന്യൂയോര്‍ക്ക്
ആഗോളതലത്തില്‍ കുട്ടികളുടെ മരണനിരക്ക് ഉയര്‍ത്തുന്നത് നിമോണിയായും അതിസാരവുമെന്ന് ഐക്യ രാഷ്ട്ര സംഘടനയുടെ ശുശുക്ഷേമ വിഭാഗത്തിന്‍റെ നിരീക്ഷിച്ചു. ഭാരതംപോലുള്ള ഏഷ്യന്‍ രാജ്യങ്ങളിലും ആഫ്രക്കിയിലുമായി പ്രതിവര്‍ഷം 20 ലക്ഷത്തിലേറെ ശിശുക്കളാണ് നിമോണിയായുടെയും അതിസാരത്തിന്‍റെയും പിടിയിലമരുന്നതെന്ന് യുണിസെഫിന്‍റെ സ്ഥിതിവിവര കണക്കുകള്‍ വെളിപ്പെടുത്തി. അമേരിക്ക, ഇന്ത്യ, എത്യോപ്യാ എന്നീ രാഷ്ട്രങ്ങളുടെ താല്പര്യത്തിലും ഐക്യ രാഷ്ട്ര സംഘടയുടെ നേതൃത്വത്തിലും ജൂണ്‍ 14, 15 തിയതികളില്‍ ന്യൂയോര്‍ക്കില്‍ ചേരുന്ന ശിശുക്ഷേമ വിദഗ്ദ്ധരുടെ സമ്മേളനത്തിലൂടെ കുഞ്ഞുങ്ങളുടെ ഈ മാരക രോഗങ്ങള്‍ക്ക് ഉചിതമായ പ്രതിരോധ നടപടികളും ചികിത്സയും ലഭ്യമാക്കുമെന്ന്, ഐക്യ രാഷ്ട്ര സംഘടനയുടെ ശിശുക്ഷേമ വിഭാഗം സെക്രട്ടറി, ആന്‍റെണി ലയ്ക്ക് പ്രസ്താവിച്ചു.
5 വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് ഉണ്ടാകുന്ന ലവണനഷ്ടവും
ജലാംശക്കുറവും പരിഹരിക്കുന്ന പാനീയങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുകയാണ് അടിസ്ഥാന ചികിത്സാക്രമമെന്നും യുനിസെഫിന്‍റെ സെക്രട്ടറി, ആന്‍റെണി ലയ്ക്ക് വ്യക്തമാക്കി.








All the contents on this site are copyrighted ©.