2012-06-06 19:22:33

ഹരിത സമ്പദ്
വ്യവ്യസ്ഥിതി വളര്‍ത്തണം


6 ജൂണ്‍ 2012, ന്യൂയോര്‍ക്ക്
ഭക്ഷൃ-ജല ദൗര്‍ലഭ്യമുള്ള ലോകത്ത് പരിസ്ഥിതി പരിപാലനം അനിവാര്യമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍, ബാന്‍ കി മൂണ്‍ പ്രസ്താവിച്ചു. ജൂണ്‍ 5-ന് ഐക്യ രാഷ്ട്ര സംഘടന ആചരിച്ച ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു പുറത്തിറക്കിയ സന്ദേശത്തിലാണ് മൂണ്‍ ഇപ്രകാരം പ്രസ്താവിച്ചത്. 2050-ാമാണ്ടോടെ ലോക ജനസംഖ്യ തൊള്ളായിരം കോടി എത്തുന്നതോടെ ഭക്ഷൃ-ജല ദൗര്‍ലഭ്യം രൂക്ഷമാകുമെന്ന സ്ഥിതിവിവര കണക്കുകള്‍ ഉയര്‍ന്ന പരിസ്ഥിതി സംരക്ഷണ അവബോധം വ്യക്തികളുടെ ഭാഗത്തുനിന്നും ആവശ്യപ്പെടുന്നുവെന്ന് മൂണ്‍ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.
പ്രകൃതി സമ്പത്തുക്കള്‍ അമിതമായി ചൂഷണം ചെയ്യപ്പെടുന്ന പ്രക്രിയ രൂക്ഷമായ പരിസ്ഥിതി വിനാശം വളര്‍ത്തുന്നുണ്ടെന്നും, വൈകിയെങ്കിലും, പ്രകൃതിയുടെ സുസ്ഥിതിക്കായി ഒരു ഹരിത സമ്പദ് വ്യവസ്ഥിതിക്കായി ലോക രാഷ്ട്രങ്ങള്‍ ഒത്തൊരുമിച്ച് പരിശ്രമിക്കണമെന്നും മൂണ്‍ സന്ദേശത്തിലൂടെ ആഹ്വാനംചെയ്തു.










All the contents on this site are copyrighted ©.