2012-06-06 16:36:07

പരിശുദ്ധ കുര്‍ബ്ബാനയുടെ
തിരുനാള്‍


06 ജൂണ്‍ 2012, വത്തിക്കാന്‍
പരിശുദ്ധ കുര്‍ബ്ബനയുടെ തിരുനാളില്‍ പാപ്പ തന്‍റെ കത്തീഡ്രല്‍ ദേവാലയം ലാറ്ററന്‍ ബസിലിക്കയില്‍ ദിവ്യബലിയര്‍പ്പിക്കും. ജൂണ്‍ 7-ാം തിയതി വ്യാഴാഴ്ച പ്രാദേശിക സമയം വൈകുന്നേരം ഏഴു മണിക്കാണ് പാപ്പ തന്‍റെ ഭദ്രാസന ദേവാലയമായ വിശുദ്ധ ജോണ്‍ ലാറ്ററാന്‍ ബസിലിക്കയില്‍ ദിവ്യകാരുണ്യ മഹോത്സവ ദിവ്യബലയര്‍പ്പിക്കുന്നത്. പാപ്പ വചനപ്രഘോഷണവും നടത്തും. ദിവ്യബലിയെ തുടര്‍ന്ന് ലാറ്ററാന്‍ ബസിലിക്കയില്‍നിന്നും പാപ്പായുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ദിവ്യകാരുണ്യ പ്രദക്ഷിണം പ്രശസ്തവും ചരിത്രപുരാതനവുമായ മെരുളാനാ വീഥിയിലൂടെ സമീപത്തുള്ള വിശുദ്ധ മേരി മേജര്‍ ബസിലിക്കയിലേയ്ക്ക് നീങ്ങുകയും, അവിടെ നടത്തപ്പെടുന്ന പരിശുദ്ധ കുര്‍ബ്ബാനയുടെ ആശിര്‍വ്വാദത്തോടെ സമാപിക്കുകയും ചെയ്യും. റോമാ രൂപതിയിലലെ വിശ്വാസ സമൂഹത്തോടും ആഗോളതലത്തിലുള്ള തീര്‍ത്ഥാടകരോടുമൊപ്പം, കര്‍ദ്ദിനാളന്മാരും മെത്രാന്മാരം സന്യസ്തരും വൈദികരും, സെമിനാരി വിദ്യാര്‍ത്ഥികളും, ഭക്തസംഘടനകളും ദിവ്യാകാരുണ്യ മഹോത്സവത്തില്‍ പാപ്പായ്ക്കൊപ്പം പങ്കെടുക്കും.








All the contents on this site are copyrighted ©.