01 ജൂണ്‍ 2012, മിലാന്‍ കുടുംബബന്ധങ്ങള്‍ തൊഴില്‍ മേഖലയില്‍ ആദരിക്കപ്പെടണമെന്ന് കര്‍ദിനാള്‍
തെത്തമാന്‍സി. ഏഴാമത് അന്താരാഷ്ട്ര കുടുംബ സംഗമത്തിലെ ദൈവശാസ്ത്ര സമ്മേളനത്തില്‍ പ്രഭാഷണം
നടത്തുകയായിരുന്നു മിലാന്‍ അതിരൂപതയുടെ മുന്‍ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ ദിയൊനിജി തെത്തമാന്‍സി.
വ്യക്തി കേന്ദ്രീകൃതമായ ഉത്തരാധുനിക സംസ്ക്കാരത്തില്‍ തൊഴില്‍ രംഗവുമായി കുടുംബങ്ങളെ
ബന്ധപ്പെടുത്തുന്നത് അത്ര സാധാരണമല്ല. എന്നാല്‍ വ്യക്തിബന്ധങ്ങളുടെ സ്വാധീനത്തിലൂടെയാണ്
നാം വളരുന്നതെന്ന് ജീവിതാനുഭവം നമ്മെ പഠിപ്പിക്കുന്നുവെന്ന് കര്‍ദിനാള്‍ വിശദീകരിച്ചു.
നല്ല കുടുംബങ്ങള്‍ ഇല്ലാതെ നല്ല തൊഴില്‍ മേഖലകള്‍ ഉണ്ടാവുകയില്ലെന്ന് ദൈവശാസ്ത്ര- അജപാലന
സമ്മേളനം വിലയിരുത്തി. പഞ്ടഭൂഖണ്ഡങ്ങളില്‍ നിന്നുള്ള 6000 ത്തോളം പേരാണ് അന്താരാഷ്ട്ര
കുടുംബസമ്മേളനത്തിന്‍റെ ഭാഗമായി നടത്തപ്പെട്ട ദൈവശാസ്ത്ര സമ്മേളനത്തില്‍ പങ്കെടുത്തത്.
“രക്ഷാകര ചരിത്രത്തില്‍ കുടുംബങ്ങളുടെ സ്ഥാനം” മുതല്‍ ഉത്തരാധുനികലോകം കുടുബങ്ങള്‍ക്കു
നേരെ ഉയര്‍ത്തുന്ന വെല്ലുവിളികള്‍, സമൂഹത്തിന്‍റെ വളര്‍ച്ചയ്ക്ക് കുടുംബങ്ങള്‍ നല്‍കുന്ന
സംഭാവനകള്‍ വരെയുള്ള വിഷയങ്ങളില്‍ നിരവധി പ്രഗത്ഭര്‍ പ്രബന്ധാവതരണം നടത്തി.