2012-06-01 17:35:21

മാര്‍പാപ്പ മിലാനില്‍


28 ഫെബ്രുവരി 2012, മിലാന്‍
ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ഏഴാമത് അന്തര്‍ദേശീയ കുടുംബസമ്മേളനത്തോടനുബന്ധിച്ച് ഇറ്റാലിയന്‍ പട്ടണമായ മിലാനില്‍ അപ്പസ്തോലിക പര്യടനം നടത്തുകയാണ്. ജൂണ്‍ ഒന്നാം തിയതി വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണിയോടെ മാര്‍പാപ്പ മിലാനിലെത്തി. വെള്ളിയാഴ്ച മാര്‍പാപ്പ പങ്കെടുക്കുന്ന പൊതുപരിപാടികള്‍ വൈകീട്ട് 5.30ന് പട്ടണ ചത്വരത്തില്‍ നടക്കുന്ന പൊതുജനസമ്മേളനവും, 7.30ന് തെയാത്രോ ദെ സ്ക്കാല നാടകവേദിയില്‍ ഒരുക്കിയിരിക്കുന്ന സംഗീത വിരുന്നുമാണ്. ജൂണ്‍ രണ്ടാം തിയതി ശനിയാഴ്ച മാര്‍പാപ്പ നയിക്കുന്ന പ്രഭാത പ്രാര്‍ത്ഥനയില്‍ നിരവധി വൈദീകരും സന്ന്യസ്തരും പങ്കെടുക്കും. തുടര്‍ന്ന് സാന്‍ സിറോ ചത്വരത്തില്‍ വച്ചു സ്ഥൈര്യലേപനാര്‍ത്ഥികളുമായി പാപ്പ കൂടിക്കാഴ്ച്ച നടത്തും. ശനിയാഴ്ച വൈകീട്ട് പട്ടണാധികാരികളുമായി ഔപചാരിക കൂടിക്കാഴ്ച്ച നടത്തുന്ന മാര്‍പാപ്പ, രാത്രി 10.30 ന് ബ്രെസ്സോ വിമാനത്താവളത്തില്‍ വച്ച് ആഗോള കുടുംബസമ്മേളനത്തെ അഭിസംബോധന ചെയ്യും. ഇതേ വിമാനത്താവളത്തില്‍ ജൂണ്‍ മൂന്നാം തിയതി ഞായറാഴ്ച രാവിലെ 10 മണിക്ക് അന്തര്‍ദേശീയ കുടുംബസമ്മേളനത്തിന്‍റെ സമാപന ദിവ്യബലിക്കു പാപ്പ മുഖ്യകാര്‍മ്മീകത്വം വഹിക്കും. ഞായറാഴ്ച വൈകീട്ട് അഞ്ചര മണിയോടെ മാര്‍പാപ്പ മിലാനില്‍ നിന്നു വിടവാങ്ങും.








All the contents on this site are copyrighted ©.