2012-06-01 17:20:41

ഭൂകമ്പ ബാധിതര്‍ക്കു സഹായ ഹസ്തമേകി ആഗോള കുടുംബ സംഗമം


01 ജൂണ്‍ 2012, മിലാന്‍
ഭൂകമ്പ ദുരിതം അനുഭവിക്കുന്ന വടക്കു കിഴക്കന്‍ ഇറ്റലിയിലെ ജനങ്ങള്‍ക്ക് ആഗോള കത്തോലിക്കാ കുടുംബ സംഗമത്തിന്‍റെ സഹായം. എമിലിയ റൊമാഞ്ഞ, ലൊംബാര്‍ദിയ എന്നി പ്രവിശ്യകളിലെ ഭൂകമ്പബാധിത ജനങ്ങളോടു ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച അന്താരാഷ്ട്ര കുടുംബ സംഗമം അവര്‍ക്കുവേണ്ടി പ്രത്യേക പ്രാര്‍ത്ഥനകളും നടത്തി. ഏഴാമത് അന്താരാഷ്ട്ര കുടുംബ സമ്മേളനവും (‘കുടുംബം 2012’) പ്രാദേശിക കത്തോലിക്കാ ഉപവി സംഘടനയായ കാരിത്താസ് അംബ്രോസിയാനയും സംയുക്തമായി ദുരിത ബാധിതര്‍ക്കുവേണ്ടി ധനസമാഹരണവും ആരംഭിച്ചിട്ടുണ്ട്.

അതിനിടെ, ജൂണ്‍ പത്താം തിയതി ഞായറാഴ്ച ഇറ്റലിയിലെ എല്ലാ ദേവാലയങ്ങളിലും ദിവ്യബലി മധ്യേ സമാഹരിക്കുന്ന സ്തോത്രക്കാഴ്ച്ച ഭൂകമ്പ ദുരിതാശ്വാസ നിധിയിലേക്കു നല്‍കാന്‍ തിരുമാനിച്ചതായി ഇറ്റലിയിലെ കത്തോലിക്കാ മെത്രാന്‍മാരുടെ ദേശീയ സമിതി അറിയിച്ചു.








All the contents on this site are copyrighted ©.