01 ജൂണ്‍ 2012, ഷങ്ഹായി ധീരതയോടെ സുവിശേഷ സാക്ഷൃം നല്‍കിയ ചൈനീസ് ബിഷപ്പ് എര്‍മെനെജില്‍ഡോ
ലീ ഈ (88) അന്തരിച്ചു. വാര്‍ധക്യ സംബന്ധമായ അസുഖങ്ങള്‍ മൂലം ആശുപത്രിയില്‍ പ്രേവശിപ്പിച്ചിരുന്ന
ബിഷപ്പ് മെയ് 24ാം തിയതിയാണ് മരണമടഞ്ഞത്. 1943ല്‍ കപ്പൂച്ചിന്‍ സന്ന്യസ്ത സഭയില്‍ പ്രവേശിച്ച
അദ്ദേഹം 1949ല്‍ വൈദിക പട്ടം സ്വീകരിച്ചു. തുടര്‍ന്ന് ചാന്‍ഛി പ്രവിശ്യയില്‍ അധ്യാപകനായി
സേവനം ആരംഭിച്ചു. വടക്കന്‍ ചൈനയില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് അത്താണിയായിരുന്നു
അദ്ദേഹം. 1966ലെ ചൈനീസ് സാംസ്ക്കാരിക വിപ്ലവ കാലത്ത് അന്യായമായി തടവിലാക്കപ്പെട്ട ഫാ.ലീ
ഈ 1985വരെ ഏകദേശം 20 വര്‍ഷക്കാലം തടങ്കല്‍ വാസം നയിച്ചു. പിന്നീട് സ്വതന്ത്രനാക്കപ്പെട്ട
അദ്ദേഹത്തെ വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 1998ല്‍ ചാഛി രൂപതയുടെ
അധ്യക്ഷനായി നിയമിച്ചു. രൂപതയിലെ വിശ്വാസ സമൂഹത്തിന്‍റേയും വൈദികരുടേയും പ്രിയങ്കരനായ
നേതാവായിരുന്നു ബിഷപ്പ് എര്‍മെനെജില്‍ഡോ ലീ ഈ.