2012-05-31 17:26:19

ബാങ്കോക്ക് : സ്യൂ ചി ബര്‍മ്മീസ് പ്രവാസികളുമായി കൂടിക്കാഴ്ച്ച നടത്തി


30 മെയ് 2012, ബാങ്കോക്ക്
24 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം വിദേശ സന്ദര്‍ശനം നടത്തുന്ന മ്യാന്‍മറിലെ ജനാധിപത്യനേതാവ് ഓങ് സാന്‍ സ്യൂ ചി തായ്‌ലാന്‍ഡില്‍ പ്രവാസ ജീവിതം നയിക്കുന്ന മ്യാന്‍മാര്‍ പൗരന്‍മാരുമായി കൂടിക്കാഴ്ച്ച നടത്തി. തായ്‌ലാന്‍ഡിന്‍റെ തലസ്ഥാന നഗരമായ ബാങ്കോക്കില്‍ നടക്കുന്ന ലോക സാമ്പത്തിക ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് സ്യൂ ചി തായ്‌ലാന്‍ഡില്‍ എത്തിയിരിക്കുന്നത്. ജൂണ്‍ ഒന്നിന് ലോക സാമ്പത്തിക ഉച്ചകോടി സമ്മേളനത്തെ സ്യൂ ചി അഭിസംബോധന ചെയ്യും. ആസിയാന്‍ രാജ്യങ്ങളിലെ സ്ത്രീ ശാക്തീകരണത്തെക്കുറിച്ചാണ് സ്യൂ ചി സംസാരിക്കുക, ജൂണ്‍ 3ന് മ്യാന്‍മാറിലേക്കു തിരിക്കുന്നതിനു മുന്‍പ് തായ്‌ലാന്‍ഡിന്‍റേയും മ്യാന്‍മാറിന്‍റേയും അതിര്‍ത്തിയിലുള്ള അഭയാര്‍ത്ഥി ക്യാമ്പിലെ ബര്‍മ്മീസ് അഭയാര്‍ത്ഥികളെയും സ്യൂചി സന്ദര്‍ശിക്കും. മ്യാന്‍മറിലെ പട്ടാള ഭരണത്തെ ഭയന്ന് വര്‍ഷങ്ങളായി നിരവധി പൗരന്‍മാര്‍ അയല്‍രാജ്യങ്ങളിലേക്കു പലായനം ചെയ്തിരുന്നു.








All the contents on this site are copyrighted ©.