2012-05-31 17:23:21

ഫാ.ജീന്‍ ജോസഫ് ലത്താസ്തേയുടെ വാഴ്ത്തപ്പെട്ട പദ പ്രഖ്യാപനം


30 മെയ് 2012, വത്തിക്ക‍ാന്‍
പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഫ്രാന്‍സില്‍ ജീവിച്ചിരുന്ന ഫാ.ജീന്‍ ജോസഫ് ലത്താസ്തേയുടെ വാഴ്ത്തപ്പെട്ട പദ പ്രഖ്യാപനം ജൂണ്‍ 3ാം തിയതി ഫ്രാന്‍സിലെ ബെസാന്‍സ്വനില്‍ നടക്കും. ഡൊമനിക്കന്‍ സന്ന്യസ്ത സഭാംഗമായിരുന്ന അദ്ദേഹം തടവറ പ്രേഷിതത്വത്തിന്‍റെ ഉദാത്ത മാതൃക ലോകത്തിനു നല്‍കിയെന്ന് വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ ആഞ്ചലോ അമാത്തോ വത്തിക്കാന്‍ റേഡിയോയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പ്രസ്താവിച്ചു. ദൈവിക കാരുണ്യത്തിന്‍റെ ശ്രേഷ്ഠ പ്രഘോഷകനായിരുന്ന അദ്ദേഹം, തടവുകാരുടെ മാനുഷീകവും ആത്മീയവുമായ ഉന്നമനത്തിനുവേണ്ടി അക്ഷീണം പ്രവര്‍ത്തിച്ചു. ബെതാനിയായിലെ ഡൊമനിക്കന്‍ സന്ന്യാസിനിമാരുടെ സഭയുടെ സ്ഥാപകനുമാണ് ഫാ. ജീന്‍ ജോസഫ് ലത്താസ്തേ. ദിവ്യകാരുണ്യ ഭക്തിയില്‍ അടിയുറച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്‍റേതെന്ന് കര്‍ദിനാള്‍ അമാത്തോ അനുസ്മരിച്ചു.

ജീന്‍ ജോസഫ് ലത്താസ്തേയുടെ വാഴ്ത്തപ്പെട്ട പദ പ്രഖ്യാപന ചടങ്ങ് ജൂണ്‍ മൂന്നാം തിയതി ഞായറാഴ്ച കര്‍ദിനാള്‍ ആഞ്ചലോ അമാത്തോയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ഫ്രാന്‍സിലെ ബെസാന്‍സ്വനില്‍ നടക്കും.









All the contents on this site are copyrighted ©.