2012-05-29 16:50:09

സ്യൂകിക്ക് ഇന്ത്യയിലേക്കു ക്ഷണം


29 മെയ് 2012, യാങ്കൂണ്‍
മ്യാന്‍മറിലെ പ്രതിപക്ഷ നേതാവും സമാധാനത്തിനുള്ള നോബേല്‍ പുരസ്ക്കാര ജേതാവുമായ ഓങ് സാന്‍ സ്യൂകിക്ക് ഇന്ത്യ സന്ദര്‍ശിക്കാന്‍ ക്ഷണം. മ്യാന്‍മറില്‍ പര്യടനത്തിനെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് ചൊവ്വാഴ്ച സ്യൂ കിയുമായി കൂടിക്കാഴ്ച്ച നടത്തിയ വേളയിലാണ്, ജവഹര്‍ ലാല്‍ നെഹ്രു അനുസ്മരണ പ്രഭാഷണം നടത്താനായി അവരെ ഇന്ത്യയിലേക്കു ക്ഷണിച്ചത്. യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയുടെ ക്ഷണക്കത്ത് പ്രധാന മന്ത്രി സ്യൂ കിക്ക് കൈമാറി. ക്ഷണക്കത്ത് സ്വീകരിച്ച സ്യൂ കി അധികം വൈകാതെ ഇന്ത്യ സന്ദര്‍ശിക്കാനാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. നെഹ്റുവുമായി തന്‍റെ മാതാപിതാക്കള്‍ക്കുണ്ടായിരുന്ന ബന്ധത്തെക്കുറിച്ചും കൂടിക്കാഴ്ച്ച വേളയില്‍ സ്യൂകി പരാമര്‍ശിച്ചു. സ്യൂ കിയുടെ അമ്മ 1960കളില്‍ ഇന്ത്യയിലെ ബര്‍മ്മീസ് സ്ഥാനപതിയായി ഡല്‍ഹിയില്‍ സേവനമനുഷ്ഠിച്ചിരുന്നു.

1987നു ശേഷം മ്യാന്‍മാര്‍ സന്ദര്‍ശിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ പ്രധാന മന്ത്രിയാണ് മന്‍മോഹന്‍ സിംങ്ങ്.
ഉഭയകക്ഷി സഹകരണത്തിന്റെ പുതിയ അധ്യായത്തിന് തുടക്കം കുറിച്ച ഇന്ത്യയും മ്യാന്‍മറും 28ാം തിയതി തിങ്കളാഴ്ച വിവിധ ഉടമ്പടികളില്‍ ഒപ്പുവെച്ചു.








All the contents on this site are copyrighted ©.