2012-05-22 17:35:31

“ആഫ്രിക്കേ മൂനൂസ്” ശില്‍പ ശാല പശ്ചിമാഫ്രിക്കയില്‍


22 മെയ് 2012, നെയ്റോബി
മാര്‍പാപ്പ 2011 നവംബര്‍ മാസത്തില്‍ പ്രകാശനം ചെയ്ത “ആഫ്രിക്കേ മൂനൂസ്” എന്ന അപ്പസ്തോലിക പ്രബോധന രേഖയെ ആസ്പദമാക്കി പഞ്ചദിന ശില്‍പശാല പശ്ചിമാഫ്രിക്കയില്‍. പശ്ചിമാഫ്രിക്കയിലെ കത്തോലിക്കാ മെത്രാന്‍മാരുടെ സംയുക്ത സമിതി സംഘടിപ്പിച്ചിരിക്കുന്ന ശില്‍പശാല മെയ് 21ാം തിയതി തിങ്കളാഴ്ച കെനിയയുടെ തലസ്ഥാനമായ നെയ്റോബിയില്‍ ആരംഭിച്ചു. സുഡാന്‍, എത്യോപ്യ, എറിത്രേയ, ഉഗാന്‍ണ്ട, കെനിയ, ടാന്‍സാനിയ, മലാവി, സാംബിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ശില്‍പശാലയില്‍ പങ്കെടുക്കുന്നുണ്ട്.
“ആഫ്രിക്കേ മൂനൂസ്” അപ്പസ്തോലിക പ്രബോധനം നടപ്പിലാക്കാനായി പ്രായോഗിക പദ്ധതികളും അജപാലന മാര്‍ഗ്ഗരേഖയും ആവിഷ്ക്കരിക്കാന്‍ ശില്‍പശാല സഹായകമാകുമെന്ന് സംഘാടക സമിതിയംഗം ഫാ. ഫിലിപ്പ് ഓഡി അഭിപ്രായപ്പെട്ടു.








All the contents on this site are copyrighted ©.