2012-05-22 17:36:34

ഇറ്റാലിയന്‍ മെത്രാന്‍ സമിതിയുടെ സമ്പൂര്‍ണ്ണ സമ്മേളനം


22 മെയ് 2012, റോം
ഇറ്റലിയിലെ കത്തോലിക്കാ മെത്രാന്‍മാരുടെ സമിതിയുടെ വാര്‍ഷിക സമ്മേളനം തിങ്കളാഴ്ച റോമില്‍ ആരംഭിച്ചു. ഇറ്റലി നേരിടുന്ന രാഷ്ട്രീയ സാമൂഹ്യ പ്രതിസന്ധികളെക്കുറിച്ച് ദേശീയ മെത്രാന്‍സമിതി അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ ആഞ്ചലോ ബഞ്യാസ്ക്കോ പ്രാരംഭ പ്രഭാഷണത്തില്‍ പരാമര്‍ശിച്ചു. രാഷ്ട്രത്തിന്‍റെ സാമൂഹ്യ സാംസ്ക്കാരിക വികസനത്തിന് കത്തോലിക്കാ സഭാംഗങ്ങള്‍ നല്‍കുന്ന സംഭാവനകള്‍ കര്‍ദിനാള്‍ പ്രഭാഷണത്തില്‍ അനുസ്മരിച്ചു. ഇറ്റലിയിലെ അപ്പസ്തോലിക സ്ഥാനപതി ആര്‍ച്ചുബിഷപ്പ് അഡ്രിയാനോ ബെര്‍നാര്‍ഡിനോയും സമ്മേളനത്തെ അഭിസംബോധന ചെയ്തു. മുതിര്‍ന്നവരുടെ വിശ്വാസ പരിശീലനം, സഭയുടെ സാമൂഹ്യ പ്രബോധനങ്ങളുടെ പ്രാധാന്യവും ആനുകാലിക പ്രസക്തിയും, കുടിയേറ്റക്കാരുടെ അജപാലന ശുശ്രൂഷ, തുടങ്ങിയ വിവിധ വിഷയങ്ങള്‍ സമ്മേളനം വിശകലന വിധേയമാക്കും. ദേശീയ മെത്രാന്‍ സമിതിയുടെ വാര്‍ഷിക സമ്മേളനം 25ാം തിയതി വെള്ളിയാഴ്ച സമാപിക്കും.








All the contents on this site are copyrighted ©.