2012-05-09 15:19:26

“അറബുവസന്തം”: ആക്രമണത്തെ ലെബനീസ് ജനത പിന്തുണയ്ക്കരുതെന്ന് പാത്രിയാര്‍ക്കീസ് റായ്


09 മെയ് 2012, ക്യുബെക്ക്
അറേബ്യന്‍ രാജ്യങ്ങളില്‍ മാറ്റത്തിന്‍റെ കാറ്റുവീശുന്ന “അറേബ്യന്‍ വസന്തം” എന്ന പേരിലറിയപ്പെടുന്ന പൊതുജന പ്രക്ഷോഭത്തെ നിക്ഷ്ക്രിയമായി വീക്ഷിക്കാന്‍ ലെബനീസ് ജനതയ്ക്കു സാധിക്കില്ലെന്നു മറോണിത്തന്‍ പാത്രിയാര്‍ക്കീസ് ബെഷ്റ അല്‍ റായ്. പ്രക്ഷോഭത്തിന്‍റെ പേരില്‍ ലെബനീസ് ജനത അക്രമത്തെ പിന്തുണയ്ക്കരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. പൗരസ്ത്യ കത്തോലിക്കാ സഭകളിലൊന്നായ ലെബനോനിലെ മറോണീത്തന്‍ സഭയുടെ പരമാധികാരിയായ പാത്രിയാര്‍ക്കീസ് ബെഷ്റ അല്‍ റായ് ക്യാനഡയില്‍ നടത്തിയ അപ്പസ്തോലിക പര്യടനത്തിനിടയിലാണ് ഇപ്രകാരം പ്രസ്താവിച്ചത്. സാമൂഹ്യ – സാമ്പത്തീക രംഗത്തു ജനങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ വരുത്താന്‍ അറബുവസന്തത്തിനു സാധിക്കുമെന്ന പ്രത്യാശയിലാണ് ലെബനീസ് ജനതയെന്നും അദ്ദേഹം പറഞ്ഞു.








All the contents on this site are copyrighted ©.