2012-05-09 15:19:39

പ്രവാസി തൊഴിലാളികള്‍ക്കു സഭയുടെ പിന്തുണ്ണ അനിവാര്യം : സഭകളുടെ ലോകസമിതി


09 മെയ് 2012, ആലുവ
കുടിയേറ്റ തൊഴിലാളികള്‍ക്കു ക്രൈസ്തവ സഭകളുടെ പിന്തുണ അനിവാര്യമാണെന്ന് സഭകളുടെ ലോകസമിതി (World Council of Churches - WCC). പ്രവാസികളേയും അവരുടെ കുടുംബാംഗങ്ങളേയും സഹായിക്കാന്‍ ക്രൈസ്തവ സഭാ സമൂഹങ്ങളും സന്നദ്ധ സംഘടനകളും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സമിതി വിലയിരുത്തി. പ്രവാസി തൊഴിലാളികളുടെ പ്രത്യേകിച്ച് ഗള്‍ഫ് മേഖലയിലെ കുടിയേറ്റ തൊഴിലാളികളുടെ മനുഷ്യാവകാശ സംരക്ഷണത്തെക്കുറിച്ചു വിലയിരുത്താന്‍ ഏപ്രില്‍ 28 മുതല്‍ മെയ് 3ാം തിയതി വരെ ആലുവായില്‍ നടന്ന അന്താരാഷ്ട്ര കൂടിയാലോചന സമ്മേളനത്തില്‍ വിവിധ ക്രൈസ്തവ സഭകളില്‍ നിന്നുള്ള മുപ്പതോളം പ്രതിനിധികള്‍ പങ്കെടുത്തു. പ്രവാസി തൊഴിലാളികളുടെ ചൂഷണം തടയുന്നതിന് കുടിയേറ്റ തൊഴിലാളികളുടെ സുരക്ഷ സംബന്ധിച്ച അന്താരാഷ്ട്ര നിയമങ്ങള്‍ എല്ലാരാജ്യങ്ങളും നടപ്പിലാക്കണം. പ്രവാസി തൊഴിലാളികളുടേയും അവരുടെ കുടുംബാംഗങ്ങളുടേയും സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തുന്ന അന്തര്‍ദേശീയ ഉടമ്പടി പ്രാബല്യത്തില്‍ വരുത്തണമെന്നും സഭകളുടെ ലോകസമിതി സമ്മേളനത്തിന്‍റെ സമാപന സന്ദേശത്തില്‍ പ്രഖ്യാപിച്ചു.








All the contents on this site are copyrighted ©.